” ഇപ്പോൾ രണ്ടാഴ്‌ചയായി ഫോൺ വിളിയും ആയിട്ടുണ്ട്. ഈ പത്താം തീയതി ഇവിടെ കാക്കനാട് അവന്റെ പുതിയ ഷോപ്പിന്റെ ഓപ്പണിങ് ആണ് . ചെല്ലണം എന്ന് റിക്വസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്” അവൾ പറഞ്ഞു
” നീ ഉറപ്പായും പോകണം, നല്ല ക്യൂട്ട് ഡ്രെസ്സ്‌ഡ് ആയി പോണം ” ഹരി പറഞ്ഞു
” നോക്കട്ടെ , ഡ്യൂട്ടി ഉള്ള ഡേ അല്ലെ ” അവളും പറഞ്ഞു കൊണ്ട് ഉറങ്ങാനായി കിടന്നു.
————————————-
” അഞ്ജു മാഡം ഒരു കൊറിയർ വന്നിരുന്നു , ഇതാ ” ഓഫീസ് ബോയ് യുടെ വിളികേട്ടു നോക്കിയവളോട് ഓഫീസ് ബോയ് പറഞ്ഞു
” എനിക്ക് കൊറിയറോ, ഞാൻ ഒന്നും ഓർഡർ ചെയ്തിരുന്നില്ലല്ലോ ” എന്ന് മനസ്സിലോർത്തു കൊണ്ട് അവൾ പാക്കറ്റ് തുറക്കാൻ പോകുമ്പോൾ ആണ് സൈലൻറ് ആക്കി വച്ചിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്. ഫോൺ എടുത്തു നോക്കിയപ്പോൾ ജെയിസൺ കാളിങ് എന്ന് കാണിച്ചു.
അവൾ വേഗം പാക്കറ്റ് ടേബിളിൽ വച്ചിട്ട് ഫോണും എടുത്ത് റെസ്റ്റൂം ഏരിയയിലേക്ക് ഫോൺ സംസാരിക്കാനായി പോയി
അഞ്ജു : ” ഹലോ എന്താടാ ”
ജെയിസൺ : ” കൊറിയർ കയ്യിൽ കിട്ടിയോ, ഡെലിവെർഡ് എന്ന് എനിക്ക് മെസ്സേജ് വന്നു ”
അഞ്ജു: ” കിട്ടി എന്താ അത്. എന്താണെന്നു അറിയാതെ ഞെട്ടി ഇരിക്കുകയായിരുന്നു കൊറിയർ വന്നപ്പോൾ ”
ജെയിസൺ : ” അത് ഡ്രസ്സ് ആണ് . ഷോപ് ഓപണിംഗിന് വരാൻ ”
അഞ്ജു : ” എന്തിനാടാ അതൊക്കെ”
ജെയിസൺ : ” നീ വീട്ടിലെത്തി നോക്കിയിട്ട് ഇഷ്ടായോന്നു മെസ്സേജ് ഇട് ”
അഞ്ജു: ” ഓക്കേ ഡാ ശരി ഡ്യൂട്ടിയിൽ ആണ് ”
ജെയിസൺ : ” ഓകെ ഡീ ബൈ”
————————————————————
അവൾ മറ്റുള്ളവർ ശ്രദ്ധിക്കേണ്ട എന്ന് കരുതി ഡ്രസ്സ് ഓഫീസിൽ വച്ച് ഓപ്പൺ ആക്കിയില്ല. എന്താണെന്നു ചോദിച്ചു വന്ന അടുത്ത സീറ്റിലെ ജാൻസി യോട് ഹസ്ബൻഡിനു സർപ്രൈസ് ഗിഫ്റ് കൊടുക്കാൻ വാങ്ങിയ ഷർട്ട് ആണെന്ന് പറഞ്ഞു മാറ്റി വച്ചു.