സാരംഗി പരമാവധി ഒച്ചയിൽ അലറി വിളിച്ചു.
പക്ഷെ കാര്യമുണ്ടായില്ല.
വൈകാതെ തന്നെ ബോട്ട് ചുഴിയിലേക്ക് കയറി.
ചുഴിയിൽ അകപ്പെട്ടതും ആ ബോട്ട് വൃത്താകൃതിയിൽ കറങ്ങാൻ തുടങ്ങി.
അതും കൂടി കണ്ടതോടെ സാരംഗിയ്ക്ക് വെപ്രാളമായി.
ആദ്യം പയ്യെ കറങ്ങിയിരുന്ന ബോട്ട് ഇപ്പൊ പയ്യെ വേഗത കൈവരിച്ചു.
നിന്റെ നിയോഗത്തിന് സമയം ആഗതമായിരിക്കുന്നു മകളെ…….. തയാറാകുക……. മനസിൽ നിന്റെ പിതാവിനെ സ്മരിക്കുക…… അതിനുശേഷം കാലന്തര യാത്രാ മന്ത്രം ജപിക്കുക.
അഘോരി പറഞ്ഞത് കേട്ട് കലിയാണ് സാരംഗിയ്ക്ക് വന്നത്.
പിന്നെ ഈ ഒരു സിറ്റുവേഷനിൽ അല്ലെ മന്ത്രം ജപിക്കേണ്ടത്?
നിനക്ക് രക്ഷപെടണെമെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കുക….. അല്ലേൽ ഇതൊക്കെ അർത്ഥവത്തായിത്തീരും.
വെറുതെ ആയാലും ഐ ഡോണ്ട് കെയർ….. എനിക്ക് തിരിച്ചു പോണം…… എന്നെ തിരികെ കൊണ്ടു പോകു…. പ്ലീസ്
സാരംഗി അറിയാതെ കരഞ്ഞു പോയി.
വീഴാതിരിക്കാനായി അവൾ ബോട്ടിൽ മുറുകെ പിടിച്ചു.
സാരംഗി നോക്കുമ്പോൾ കാണുന്നത് കൊലചിരിയോടെയിരിക്കുന്ന അഘോരിയെ ആയിരുന്നു.
അദ്ദേഹത്തിനു ഇങ്ങനൊരു മുഖം കൂടി ഉണ്ടെന്ന് അവൾ അറിഞ്ഞിരുന്നില്ല.
സമയം അതിക്രമിച്ചിരിക്കുന്നു…… നഷ്ട്ടപ്പെട്ടാൽ തിരികെ ലഭിക്കാത്തത് സമയം മാത്രമാണ്……. നിനക്ക് സ്വായത്തമായ ആ മന്ത്രം ജപിക്കൂ…… നീ നിന്റെ പിതാവിനെ സ്മരിക്കൂ…… രണ്ടു ജന്മങ്ങളുടെ നിയോഗങ്ങൾ പൂർത്തീകരിക്കാൻ നീ കൂടിയേ തീരു…… ചെല്ലൂ………
ഇല്ലാ ഞാൻ പോകില്ല……. എനിക്ക് കഴിയില്ല..
സാരംഗി കണ്ണുകൾ തുറക്കാൻ പോലും ഭയന്നുകൊണ്ട് അലറി.
പോകൂ…..ഇത് നമ്മുടെ ആജ്ഞയാണ്….. പോകൂ…… ഇല്ലെങ്കിൽ നീ നമ്മുടെ കോപത്തിന് പാത്രമാവുന്നതാണ്.
അഘോരിയുടെ ക്രോധത്താൽ പൊട്ടി തെറിക്കുന്ന ശബ്ദം പോലും അവളെ പേടിപ്പിച്ചുകൊണ്ടിരുന്നു.
പ്രക്ഷുബ്ധമായ കടലിലെ ചുഴിയിലേക്ക് കൂടുതൽ അടുത്തത് ബോട്ട് താരതമ്യേന നന്നേ ചരിഞ്ഞു.
അതോടെ സാരംഗിയുടെ ചങ്കിടിപ്പ് ദ്രുതഗതിയിലായി.
കാലന്തര യാത്ര മന്ത്രം ഉടൻ തന്നെ ജപിക്കൂ…… വേഗം
അഘോരി അലറി വിളിച്ചു.
എന്നാൽ സാരംഗി അതിനു വഴങ്ങിയില്ല.
അതു കണ്ട അഘോരി ക്രോധത്തോടെ മാനത്തേക്ക് നോക്കി ഇരു കൈകളും ഉയർത്തി പിടിച്ചു.
ആ സമയം കണ്ണ്ഞ്ചിപ്പിക്കുന്ന ഒരു കൊള്ളിയാൻ ആകാശത്ത് സൃഷ്ടിക്കപ്പെട്ടു.
അതിന്റെ ഇടി മുഴക്കം ഭൂമിയെ പോലും വിറപ്പിക്കുമെന്ന് അവൾക്ക് തോന്നി.