ആന്റി : താൻ എന്താടോ ഒന്നും മിണ്ടാത്തെ ഇരികുനെ…
ഞാൻ : ഏയ്യ് ഒന്നുല്ല..
പിന്നെയും അവർ അവരുടെ കാര്യത്തിലെക്ക് കടന്നു. കുറച്ചു കഴിഞ്ഞു ആന്റിയും മിസ്സും അമ്മുമ്മയും കൂടി അടുക്കളയിലേക്ക് പോയി.. പിള്ളേര് രണ്ടും അവിടെ ഇവിടെ ഒകെ ആയി ഓടി കളിക്കുവാ…ഞാനും അങ്കിളും ഓരോന്നു ഒകെ സംസാരിച്ചു ഇരുന്നു.. പുള്ളി ഇവിടെ ഒരു ബാങ്കിന്റെ ബ്രാഞ്ച് മാനേജർ ആണ്. അങ്ങനെ ഓരോന്നും സംസാരിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല. അപ്പോഴേക്കും മിസ്സ് എന്റെ അടുത്തേക് വന്നു.
മിസ്സ് :അപ്പു
ഞാൻ :എന്താ പാറു
മിസ്സ് : ടാ ചേട്ടനും ചേച്ചിയും ഒരേ നിർബന്ധം ഇന്ന് ഇവിടെ നിന്നിട്ട് പോയാൽ മതി എന്ന്.
ഞാൻ : നാളെ ക്ലാസ്സ് ഉണ്ടെന്നു വെല്ലോം പറ..
മിസ്സ് : അത് ഞാൻ നാളെ ക്ലാസ്സ് ഇല്ലെന്നു പറഞ്ഞായിരുന്നു.
ഞാൻ : അപ്പൊ ഇന്ന് ഇവിടെ നിക്കുവാണോ..
മിസ്സ് : നമ്മുക്ക് നാളെ പോയാൽ പോരെ…
ഞാൻ : നിങ്ങൾ ഇവിടെ നിന്നോ ഞാൻ പോകാം..
മിസ്സ് : ഏയ്യ് അതൊന്നും വേണ്ട. നാളെ നമക്ക് ഒരുമിച്ചു പോകാം…
അപ്പോഴേക്കും അവർ എല്ലാം അങ്ങോട്ടേക്ക് വന്നു..
അങ്കിൾ : അപ്പോൾ എല്ലാം ഓക്കേ അല്ലെ.. നാളെ അല്ലെ നിങ്ങൾ പോകുനോള്ളൂ..
ഞാൻ : അങ്കിൾ എന്റെ കൈയിൽ ഡ്രെസ്സ് ഒന്നുല്ല.
അങ്കിൾ : അതൊന്നും കൊഴപ്പമില്ല എന്റെ ഡ്രെസ്സ് നിനക്ക് യൂസ് ചെയാല്ലോ..
അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങി അവിടെ നിൽകാം എന്ന് സമ്മതിച്ചു..
ഞാൻ : അന്നേൽ ഞാൻ ഒന്നു വീട്ടിൽ വിളിച്ചു പറയട്ടെ
എന്നും പറഞ്ഞു ഫോണും എടുത്തു വെളിയിലേക്ക് ഇറങ്ങി അമ്മയെ വിളിച്ചു.
അമ്മ : ഹലോ..
ഞാൻ : ആ.. അമ്മേ ഞാൻ ഇന്ന് വരൂലാ കേട്ടോ
അമ്മ :അതെന്താ..
ഞാൻ : അവനും അവന്റെ വീട്ടുകാരും ഇന്ന് ഇവിടെ നിൽക്കാൻ നിർബന്ധിക്കുന്നു..
അമ്മ : അപ്പോൾ നിനക്ക് നാളെ ക്ലാസ്സ് ഇല്ലേ…