രാവിലത്തെ സന്ദർഭം ആലോചിച്ചപ്പോൾ ശരിയാണ് ഞാൻ റൂമിലേക്ക് കയറി വരുന്നതിനു മുൻപ് അവർ എന്താ സംസാരിച്ചിരുന്നത് എന്ന് എനിക്ക് അറിയില്ല… മാളുവിന്റെ ആ ചോദ്യവും അതിനുശേഷമുള്ള കാര്യങ്ങൾ മാത്രമേ എനിക്ക് അറിയൂ,,,
മാളു വിചാരിച്ചത് വിസ ഒക്കെ റെഡിയായിട്ടുണ്ടാകും അത് നീ അപ്പോൾ പറയുമ്പോൾ സംഗീതയുടെ ടെൻഷൻ മാറും എന്നുമാണ്,,,, വിസ റെഡിയായിട്ടില്ലെന്നും എങ്ങിനെ ഒക്കെയാണെന്നു അവൾക് അറിയില്ലയിരുന്നു…
അല്ലാതെ നീ വിചാരിക്കുന്ന പോലെ അവൾ മനഃപൂർവം സംഗീതയെ വിഷമിപ്പിക്കാൻ ചോദിച്ചതൊന്നുമല്ല… അതിനായിരുന്നെകിൽ അവൾക്ക് വേറെ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു…
മാളുവും ശരണ്യയും പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരേ ട്യൂഷൻ ക്ലാസ്സിലാണ് അവർ നല്ല ഫ്രണ്ട്സും ആണ്…
സംഗീതയെ വിഷമിപ്പിക്കാൻ ആണെങ്കിൽ കല്യാണത്തിന്റെ തലേ ദിവസം നീ മാളുവിനെ ചെയ്ത കാര്യം മാത്രം മതി…. അത് ഒന്ന് ശരണ്യയോട് പറയേണ്ട കാര്യമേ ഉള്ളു അവൾക്ക്…
അവൾ അത് ചെയ്യാത്തത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ്….
പിന്നെ ഈ കല്യാണം തന്നെ ഉണ്ടായത് മാളു കാരണം ആണ്… മാളുവാണ് സംഗീതയുടെ കാര്യം ആന്റിയോട് പറഞ്ഞ് നിനക്ക് വേണ്ടി ആലോചിച്ചാലോ നു പറഞ്ഞത്… അങ്ങിനെയുള്ള അവൾ ഒരു പ്രശ്നം ഉണ്ടാക്കാൻ നോക്കുമോ…?
തിരിച്ചു മറുപടി പറയാൻ എനിക്ക് ഒന്നും കിട്ടിയില്ല….
അവൾക്ക് എന്താ ചേച്ചി പെട്ടെന്ന് എന്നോട് എങ്ങിനെ ഒരു ഇഷ്ട്ടം തോന്നാൻ കാരണം ?…..
പെട്ടെന്ന് ഒന്നും അല്ല അവൾക്ക് നിന്നോട് കുറച്ച് വര്ഷങ്ങളായിട്ട് പ്രേമം ആണ്…..
അവൾക് ഇങ്ങിനെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിൽ എന്താ അത് കല്യാണത്തിന് മുൻപ് പറയാതിരുന്നത്…. എന്തിനാ സംഗീതയെ എനിക്ക് വേണ്ടി ആലോചിച്ചത് ?
ബ്ലഡ് റിലേഷനിൽ ഉള്ളവർ തമ്മിൽ കല്യാണം അത്ര നല്ലതല്ല…. ഇളയ അമ്മാവനും ആന്റിയും കണ്ടില്ലേ… അവർ തമ്മിൽ റിലേഷൻ ഉള്ളതുകൊണ്ടാണ് അവർക്ക് കുട്ടികൾ ഇല്ലാത്തതും അബോർട്ട് ആയി പോയിരുന്നതും…. ആ ഒരു കാരണം കൊണ്ടാ ഞാൻ ഇതിനു മുൻകൈ എടുക്കാഞ്ഞത്…. അത് പറഞ്ഞപ്പോൾ മാളുവിന് അത് മനസ്സിലാകുകയും ചെയ്തു….