ഏതൊരു മലയാളിയെയും പോലെ ഞാനും പെണ്ണിനെ വിളിച്ചു ഫ്ലൈറ്റിൽ കയറിയ കാര്യം പറഞ്ഞു…..
നാലര മണിക്കൂർ ബോറടിപ്പിക്കുന്ന വിമാന യാത്രക്കൊടുവിൽ ഞാൻ ഖത്തറിൽ എത്തി….
വാച്ചിലെ സമയം രണ്ടര മണിക്കൂർ പുറകിലേക്ക് ഓടിച്ചു വച്ചു… സിം മാറ്റിയപ്പോൾ ഫോണിലെ സമയം ഓട്ടോമാറ്റിക്കായി മാറി..
വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും ഇവിടെ എത്തിയ കാര്യം സംഗീതയെ വിളിച്ചു പറഞ്ഞു…
എമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞു ടാക്സി വിളിച്ചു റൂമിലേക്കു എത്തിയപ്പോൾ സമയം 3 മണി… നാളെ മുതൽ വീണ്ടും ജോലി തിരക്കുകളിലേക്ക്…
റൂമിൽ വന്നു കിടന്ന് ഒന്ന് മയങ്ങി…
എഴുന്നേറ്റ് മൊബൈൽ എടുത്തു നോക്കിയപ്പോൾ ഒരുപാട് നോട്ടിഫിക്കേഷൻസ് ഉണ്ട്…
വാട്സാപ്പ് തുറന്നു നോക്കിയപ്പോൾ സൗമ്യേച്ചിയുടെ മെസ്സേജ്…
എന്താടാ മാളുവും ആയി പ്രശനം ?
എന്തിനാ നീ അവളെ ബ്ലോക്ക് ചെയ്‌തേ…??
ഇവൾ അത് അപ്പോളേക്കും സൗമ്യേച്ചിനെ വിളിച്ചു പറഞ്ഞോ…. ഞാൻ നടന്ന സംഭവങ്ങൾ മുഴുവൻ സൗമ്യേച്ചിക്ക് വോയിസ് മെസ്സേജ് ആയി അയച്ചു….
അരമണിക്കൂർ കഴിഞ്ഞാണ് ചേച്ചിയുടെ റിപ്ലൈ വന്നത്…
എടാ നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ… മാളു തെറ്റൊന്നും ചെയ്തിട്ടില്ല,,.. നീ ഫ്രീ ആണെങ്കിൽ എന്നെ ഒന്ന് വിളിക്ക്…
എന്തിനാ സൗമ്യേച്ചി അവളുടെ വക്കാലത്തുമായി വരുന്നത്… ഞാൻ മനസ്സിലോർത്തു…
സൗമ്യേച്ചി വിളിക്കാൻ പറഞ്ഞിട്ട് വിളിക്കാതെ ഇരിക്കുന്നത് ശരിയല്ല…
മനസില്ലാ മനസ്സോടെ ഞാൻ വിളിച്ചു..
ഫോൺ എടുത്തതും സൗമ്യേച്ചി തന്നെ പറഞ്ഞു തുടങ്ങി…
നിന്നെ ഇത്രയേറെ സ്നേഹിച്ചതിനാണോ നീ മാളുവിനെ ബ്ലോക്ക് ചെയ്തിരിക്കുന്നത് ?
അവൾ എന്തിനാ ചേച്ചി ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ആ സമയത്ത് പറഞ്ഞ് സംഗീതയെ വിഷമിപ്പിച്ചത്…
എടാ അത് മാളുവല്ല പറഞ്ഞത് ശരണ്യയാണ് പറഞ്ഞത്… അവളാണ് സംഗീതക്ക് വിസ കിട്ടിയിട്ടില എന്നും ഒരാഴ്ചക്കുള്ളിൽ പോകാൻ പറ്റില്ല എന്നുമൊക്കെ പറഞ്ഞ് സംഗീതയെ വിഷമിപ്പിച്ചതും….
ആ സമയത്ത് നീ റൂമിലേക്ക് കയറി ചെന്നപ്പോൾ സംഗീതക്ക് ആശ്വാസം ആകാൻ വേണ്ടി ആണ് മാളു ആ കാര്യങ്ങൾ നിന്നോട് ചോദിക്കുന്നത്… നിന്റെ വായിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടി… അത് കേട്ട് സംഗീതക്ക് ആശ്വാസം ആകാൻ വേണ്ടി…. ചേച്ചി പറഞ്ഞ് നിർത്തി…