മാളു പറഞ്ഞതൊന്നും കേൾക്കേണ്ട…
ഞാൻ നിന്നോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ ചെയ്തിരിക്കും…
എന്നിട്ടാ നെറ്റിയിൽ ഞാൻ അമർത്തി ഒരു ഉമ്മ കൊടുത്തു…. പൊക്കോട്ടേ ഞാൻ…
അത് ചോദിച്ചതും സംഗീതയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി…
അത് കണ്ടു നില്ക്കാൻ എനിക്കും വിഷമം ആയിരുന്നു… ഞാൻ ഒന്നുടെ ആ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവിടെ നിന്നും താഴേക്കു ഇറങ്ങി..
താഴെ ഉണ്ടായിരുന്ന എല്ലാവരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറാൻ ഇറങ്ങി…
എന്നാൽ മാളു മാത്രം അവിടെ ഉണ്ടായിരുന്നില്ല… അവളെ എനിക്കപ്പോൾ കാണുകയും വേണ്ടായിരുന്നു എന്നതാണ് സത്യം….
കാറിൽ കയറി തിരിഞ്ഞു നോക്കിയപ്പോൾ കലങ്ങിയ കണ്ണുകളോടെ സംഗീത അവിടെ നിൽപ്പുണ്ടായിരുന്നു..
ഇനിയൊന്നു തിരിഞ്ഞു നോക്കാതെ എയർപോർട്ട് ലക്ഷ്യമാക്കി കാർ മുൻപോട്ട് പാഞ്ഞു…
ആകെ അസ്വസ്ഥമായി മനസ്…
ഇതിനാണോ അവൾ ഈ വെളുപ്പിനേ വീട്ടിലേക്ക് കയറി വന്നത്…
ഇനി വേറെ എന്തെങ്കിലും ആണോ അവളുടെ ഉദ്ദേശം….
ചിന്തകൾ കാട് കയറി… മനസ്സിൽ വിഷമിച്ചു നിൽക്കുന്ന സംഗീതയുടെ മുഖമാണ്..
ഇനി എന്തായാലും ഒരാഴ്ചയ്ക്കുള്ളിൽ സംഗീതയെ കൊണ്ട്പോണം ഇനി അതൊരു വാശിയാണ്….
അവളുടെ ഒരു കോപ്പിലെ ചോദ്യംചെയ്യൽ… മനസ്സിൽ മാളുവിനോട് ദേഷ്യം കൂടി കൊണ്ടിരുന്നു….
ഓരോന്നും ആലോചിച്ചു എയർപോർട്ട് എത്തിയത് അറിഞ്ഞില്ല…. അകത്ത് കയറി ബോർഡിങ് കഴിഞ്ഞു….
ഇനിയും 3 മണിക്കൂറിനടുത്തുണ്ട്…..
സംഗീതയെ ഒന്ന് വിളിച്ചു…. വന്നവർ എല്ലാവരും ഉച്ചകഴിഞ്ഞ് പോകുന്നുള്ളൂ എന്നും അവൾ അവിടെ എല്ലാരോടും സംസാരിച്ചു ഇരികുകയാണെന്നും പറഞ്ഞപ്പോൾ ഒരു ആശ്വാസം….
വീണ്ടും ഫോണിൽ തോണ്ടി കൊണ്ടിരുന്നപ്പോളാണ് വാട്ട്സാപ്പിൽ മാളുവിന്റെ മെസ്സേജ് : H i
എത്രയും ഒപ്പിച്ചതും പോരാ അവൾ എപ്പോ മെസ്സേജും അയച്ചിരിക്കുന്നു… മാളുവിനോടുള്ള ദേഷ്യം ഞാൻ അവളുടെ വാട്സാപ്പ് അക്കൗണ്ടിനൊടു കാണിച്ചു.. സെറ്റിംഗ്സ് എടുത്തു നേരെ ബ്ലോക്ക് ചെയ്തു…
ഒരാശ്വാസം…..
ഹെഡ്‍ഫോൺ ഉം ചെവിയിൽ വച്ച് പാട്ടും കേട്ടുകൊണ്ട് ആ 3 മണിക്കൂർ തള്ളി നീക്കി ഫ്ലൈറ്റിൽ കയറി….