അവളെ എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു…. നടി നമിത പ്രമോദിനെ പോലെ ഉണ്ട് അവളെ കാണാൻ… ഒന്ന് ആഞ്ഞു ശ്രമിച്ചാൽ ചിലപ്പോ കമ്പനിയാക്കാൻ പറ്റും… ആരെങ്കിലും ചൂണ്ട എറിയുന്നതിനു മുൻപേ നോക്കണം…
അല്ലെങ്കിലും ഈ കാണാൻ കൊള്ളാവുന്നവരെ നല്ല ക്യാഷ് ഉള്ള ടീമ്സ് ഒക്കെ കൊത്തിക്കൊണ്ടു പോകും.. അതിനു ഇവിടെ ഫിലിപ്പീൻസ് എന്നോ മലയാളികൾ എന്നോ ഇല്ലാ… കാറും പൈസയും ഇല്ലാത്ത ആരെയെങ്കിലും സെറ്റ് ആകിയില്ലെങ്കിൽ കൂട്ടിലടച്ച കിളിയെ പോലെ റൂമിൽ ഇരിക്കാനേ പറ്റൂ… കാരണം അത്രയ്ക്കുള്ള സാലറിയെ അവർക്ക് ഉണ്ടാകു….
പണ്ട് മുതൽ ഇംഗ്ലീഷ് കുത്ത് കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു… യൂറോപൻസ്‌നെ ഒക്കെ കാണുമ്പൊൾ വല്ലാത്ത മോഹമാണ്…. ഫിലിപ്പ്പിനി ആണെങ്കിലും ഭംഗി കൊണ്ടും പൊക്കം കൊണ്ടും യൂറോപൻസ്‌ന്റെ പോലെ തന്നെ ഉണ്ട്… എന്തായാലും ഇവളെ ഒന്ന് കമ്പനി ആകാൻ നോക്കണം…5 മിനിറ്റ് നേരത്തെ ഇറങ്ങിയാൽ ബ്രേക്ക്ഫാസ്റ്റ് മാളിൽ കേറി വാങ്ങാം… ആ സമയത്ത് തിരക്കും കുറവ് ഉണ്ട്…
പിറ്റേ ദിവസം മുതൽ മാളിൽ നിന്നാക്കി ബ്രേക്ക് ഫാസ്റ്റ്…. അവൾ എല്ലാ ദിവസവും പ്രൊമോഷൻ കൗണ്ടറിൽ തന്നെ ആണ്…. ഒരാഴ്ച കൊണ്ട് കമ്പനിയായി എന്ന് പറയാൻ പറ്റില്ലെങ്കിലും നല്ല പരിചയമായി ഞങ്ങൾ… പേര് ചോദിച്ചപ്പോൾ ആഞ്ചലിക്ക എന്ന് പറഞെങ്കിലും അത് ഫേസ്ബുക്കിൽ സെർച്ച് ചെയ്തിട്ട് ഒരു 100 ആഞ്ചലിക്മാരെയാണ് കണ്ടത്… ഐഡി ടാഗിൽ Angelica adarna pajares എന്ന് കണ്ടെങ്കിലും അതും ഫേസ്ബുക്കിൽ കിട്ടിയില്ല.. അവസാനം ഒരു പീസ് പേപ്പറിൽ എന്റെ ഫേസ്ബുക് ഐഡി എഴുതി കൊടുത്തു…
ഉച്ചക്ക് ഫേസ്ബുക്കിൽ ആഞ്ചലിക്കയുടെ Friend request നോട്ടിഫിക്കേഷൻ എടുത്തു നോക്കിയപ്പോളാണ് അവളെ പറ്റി പിന്നെ ഓർത്തത് തന്നെ… എന്തായാലും അവൾ Friend request അയച്ചല്ലോ…. പിന്നെ ഞങ്ങൾ ചാറ്റിങ്ങായി അവൾക്ക് ഉച്ചക്ക് 2 മുതൽ 7 വരെ ബ്രേക്ക് ടൈം ആണ് ആ സമയത്തൊക്കെ അവൾ ഇടക്ക് ഇടക്ക് മെസ്സേജ് അയച്ചു തുടങ്ങി
ഏകദേശം 2 മാസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ ഒരു ഓഫ് ഡേയിൽ ഞാൻ അവളെ ഔട്ടിങ്ങിനു പോകാൻ ക്ഷണിച്ചു… ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും അന്ന് എന്റെ കയ്യിൽ കാറുണ്ടായിരുന്നില്ല… ഓഫീസിലെ സലീമിക്കയുടെ കയ്യിൽ നിന്നും കാറും വാങ്ങി ഞങ്ങൾ ബീച്ചിലും മാളിലും കറങ്ങി… ഖത്തറിൽ എത്തി 2 മാസമായെങ്കിലും ആദ്യമായിട്ടാണ് അവൾ അവിടെ കറങ്ങുന്നത്… അവൾക്ക് അത് ഇഷ്ടമായെന്ന് എനിക്ക് മനസിലായി… അങ്ങിനെ എനിക്കൊരു സുന്ദരി ഫ്രണ്ട് നെ കിട്ടിയിരിക്കുന്നു…