അത് ശെരിയാ…..അപ്പോൾ നീ ആ കൊച്ചിനേയും നോക്കാറുണ്ടല്ലേ….
ഹേയ് ഇല്ല ഞാനങ്ങിനെ നോക്കാറൊന്നുമില്ല…. ഞാൻ അപ്പോളാണ് അമളി പറ്റിയത് ഓർത്തത്…
കല്യാണം ഒക്കെ കഴിഞ്ഞതല്ലേ ഇനി ഒരു മയത്തിലൊക്കെ നോക്ക്… ഇല്ലേൽ സംഗീത നിന്നെ കൊല്ലും….
എന്നാൽ ശെരി നീ മാളുവിന് മെസ്സേജ് അയക്കണം…. ചേച്ചി ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങി…
അയച്ചേക്കാം… അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു….
എന്തൊക്കെയാ സംഭവിക്കുന്നത്…. മാളുവും സംഗീതയും മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്…
സംഗീത എന്നെ വിശ്വസിച്ചു കയറി വന്ന പെണ്ണാണ് അവളോട് വിശ്വാസവഞ്ചന ചെയ്യരുത്….
എന്തായാലും മാളുവിനോട് ഒരു സോറി പറഞ്ഞേക്കാം…
വാട്സാപ്പ് എടുത്തു മാളുവിനോട് സോറി പറഞ്ഞു… സൗമ്യേച്ചി പറഞ്ഞപ്പോളാ കാര്യങ്ങൾ എല്ലാം മനസിലായത്… സോറി മാളു….
മനസിലായല്ലോ അത് മതി…. മാളുവിന്റെ മറുപടി അപ്പോൾ തന്നെ വന്നു…
നിനക്ക് ഇങ്ങിനെ ഒരു ഇഷ്ട്ടം ഉണ്ടെന്നു എന്നോട് പണ്ടേ പറയായിരുന്നു….
പറയരുതെന്ന് സൗമ്യേച്ചിയാ പറഞ്ഞത്… ചെറിയച്ഛന്റെയും ചെറിയമ്മാടെയും കാര്യം അറിയാലോ അതുപോലെ നമ്മളും ആകുമോ നു പേടിച്ച്….
hmm… അത് ഒക്കെ ശെരിയാണെന്നു എനിക്ക് തോന്നുന്നില്ല….
അല്ല… ഡോക്ടർ പറഞ്ഞതാ അത് കൊണ്ടാ അവർക്ക് കുട്ടികൾ ഇല്ലത്തത് എന്ന്….
അത് ശെരിയായിരിക്കും പക്ഷെ എല്ലാവരുടെ കാര്യത്തിലും അങ്ങിനെ സംഭവിക്കണം എന്ന് ഇല്ല….
എന്നാ ചേട്ടൻ എന്നെയും കൂടെ കല്യാണം കഴിച്ചോ….
സംഗീതയെ നീ അല്ലെ ശെരിയാക്കിയത് അപ്പൊ നീ തന്നെ ഇതും ശെരിയാക്കിക്കോ…. ഞാൻ റെഡിയാ
അയ്യടാ…. അത് മനസ്സിൽ വെച്ചാ മതി…. സംഗീതേച്ചിയെ മര്യാദക്ക് നോക്കിക്കോണം… എന്റെ ബെസ്ററ് ഫ്രോണ്ടിന്റെ ചേച്ചിയാ….
ഓ നോക്കിക്കോളാമെ…..
ഓ അങ്ങിനെ കുറച്ചു നേരം അതും ഇതും പറഞ്ഞു ഞങ്ങൾ ചാറ്റ് ചെയ്‌തു…..
രാത്രി ഭക്ഷണവും കഴിഞ്ഞ് സംഗീതയെ ഒന്ന് വിളിച്ചു കുറച്ചു നേരം സംസാരിച്ചു…
കുറെ നൽകുകൾക് ശേഷം നാളെ ഓഫീസിൽ പോകണമല്ലോന്ന് ഓർത്തപ്പോൾ മടി…