” കാര്യം പറ മമ്മി ”
” നിന്റെ ടീച്ചർ എന്നെ നേരിട്ട് വിളിച്ചിരുന്നു, അവർക്ക് അറിയാമായിരുന്നു നീ പറയില്ല എന്ന്, നീനക് ഇതിനുള്ളത് തരാം നീ വീട്ടിലേക് വാ . . . ”
ചിരിച്ചുകൊണ്ടാണ് മമ്മി അത് പറഞ്ഞത് , അത് കൊണ്ട് ഒരു സമാധാനം തോന്നി. . .
” നീ വാ നടക്ക്, എല്ലാരേം കാണണ്ടേ ”
ഇനിയിപ്പോ വരുന്നിടത്തുവച്ചു കാണാം, ഞാൻ മമ്മിയേം കൊണ്ട് സ്റ്റാഫ്‌റൂമിലേക് നടന്നു. ഞങ്ങളുടെ ആ വരവ് വിശന്നിരിക്കുന്ന മൃഗത്തിന് ഇരയെ കിട്ടിയ അവസരം പോലെ ആയിരുന്നു. എല്ലാവരുംകൂടി തന്നെ കമ്പിയിൽ കയറ്റി എന്നെ ചുട്ടെടുത്തു. . .
കൂട്ടത്തിൽ തവളകണ്ണൻ സാർ തൊലിയൂരി. . .
” ഞങ്ങൾ ഫുൾ മാർക് പ്രതീഷിച്ച സ്റ്റുഡന്റ് ആയിരുന്നു എബി ഇവിടെ അഡ്മിഷനു എത്തിയപ്പോ, ഇന്നിപ്പോ ഇവനെ ജയിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, അതുമാത്രമല്ല ക്ലാസ്സിലും ശല്യം ടീച്ചർമാരെ ക്ലാസ് എടുക്കാൻ പോലും ഇവൻ സമ്മതിക്കില്ല. ഞാൻ ഒന്നും ചെയ്യാനില്ല. മാഡം തന്നെ എന്തെങ്കിലും ചെയ്യണം. ഞങ്ങൾക് സ്കൂളിന്റെ വിജയശതമാനം ഇവൻ കാരണം കുറക്കാൻ പറ്റില്ല. . .”
” ശെരി സാർ ഞാനിനി ശ്രെധികാം ”
അതോടൊപ്പം എന്റെ പ്രോഗ്രാസ് കാർഡ് കൂടി മമ്മിയുടെ കൈകളിൽ കൊടുത്തു. അത് കണ്ടതും മുഖം നന്നയി കലിപൂണ്ടു. ഓരോ ടീച്ചർമാരും കുറ്റങ്ങൾ ഓരോന്നു പറയുമ്പോളും എന്റെ മുഖത്തേക്ക് ദേഷ്യഭാവത്തിൽ കണ്ണുരുട്ടും, നീ വീട്ടിലേക് വാടാ എന്ന ഒരു ഭീഷണി ആ നോട്ടത്തിൽ തന്നെ അറിയാം. . .
അങ്ങനെ 2 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് കഴിഞ്ഞപ്പോൾക്കും ഞാൻ ആകെ വിയർത്തുകുളിച്ചു. അന്ന് ഞങ്ങൾ ഒരുമിച്ച് തന്നെയാണ് വീട്ടിലേക് പോയത് . പോകുന്ന വഴിയിൽ മമ്മി എന്നോട് ഒന്നും സംസാരിച്ചില്ല. കൊല്ലാനായി കൊണ്ടുപോകുന്ന അറവുമാടിനെപോലെ ഞാൻ വണ്ടിയിൽ ഇരുന്നു. . .
വീട്ടിൽ എത്തി ഞാൻ ഹാളിൽ ചെന്ന് നിന്നു. ഓടി രക്ഷപ്പെടാൻ ഒന്നും എനിക്ക് വയ്യ. കിട്ടുന്നത് നിന്നുവങ്ങാൻ തന്നെ തീരുമാനിച്ചു. പക്ഷെ അകത്തേക്ക് കയറി വന്ന മമ്മി എന്നെ ഞെട്ടിച്ചു. . . .