: സോറി, അവനെ കൊറേ നാളുകൂടി കണ്ടപ്പോ, പഴേ സങ്കടങ്ങളൊക്കെ ഓർമ്മ വന്നപ്പോൾ കുടിച്ചു പോയതാ, ഇനി ഇണ്ടാവില്ല.
അവളുടെ മുഖത്തേക്ക് പെട്ടന്ന് കളിയാടിയ പ്രണയഭാവത്തെ മറികടന്നവളൊരു കുറുമ്പ് കടന്നുവന്നു.
: അത് എവിടന്നു വാങ്ങിച്ച ബ്രഡ്ഓംലറ്റ് ആയിരുന്നു, ഞാൻ ഇന്നേ വരെ ഇത്ര രുചില് അങ്ങനൊരെണ്ണം കഴിച്ചിട്ടില്ല.
: അത് ഇന്നലെ ഫിറ്റായപ്പോ ഞങ്ങൾ ഒരു കടയിൽ കയറി, കഴിക്കാൻ കയറിയതാണ്, പക്ഷെ അവസാനം യുദ്ധകാലാടിസ്ഥാനത്തിൽ കട ഏറ്റെടുത്തു ഓംലറ്റ് ഉണ്ടാക്കേണ്ടി വന്നു, അയാളെക്കൊണ്ട് കഴിപ്പിച്ചു, പിന്നെ കൊറേ നേരം ഓംലറ്റ് അടിച്ചു പഠിപ്പിക്കേം ചെയ്തുന്നു തോന്നുന്നുണ്ട് ഇനി ആ വഴിക്കു പോകണ്ട.
(അവള് ശ്വാസം കിട്ടാത്തെ പോലെ ചിരിച്ചു)
: അപ്പൊ ഇന്നലെ ഒരുപാടു സ്ഥലത്തു പ്രശ്‌നം ഉണ്ടാക്കിയിട്ടാണ് അവസാനം, അവിടെ വന്നടിഞ്ഞത് ലെ?!! (അവള് ചിരിച്ചു കൊണ്ട് ചോദിച്ചു)
ഞാൻ തലകുമ്പിട്ടൊരു കള്ളചിരി ചിരിച്ചു.
: അപ്പൊ എന്നെ സോപ്പിടാൻ ഇന്ന് എന്താ സ്പെഷ്യൽ കൊണ്ട് വന്നേക്കണേ?
(അവളൊരു കുസൃതി നിറഞ്ഞ ചോദ്യം എറിഞ്ഞു)
: പൈനാപ്പിൾ കറി.
: ഈശ്വര, ഈ കൈപ്പുണ്യം ഇല്ലെങ്ങി ഇയാളെ ഞാൻ പണ്ടേക്കുപണ്ടേ ചവിട്ടി കൊന്നേനെ. പൈനാപ്പിൾ കറി കണ്ടത് കൊണ്ട് മാത്രം ഇത്തവണക്കു വെറുതെ വിടുന്നു, (അവള് വെള്ളം ഇറക്കി കൊണ്ടാണ് ഇത് പറഞ്ഞു അവസാനിപ്പിച്ചത്.)
ഞാൻ നിറഞ്ഞ ചിരി കൊടുത്തു തിരിച്ചു നടന്നു.
: പിന്നെ ഇവിടെ കിടന്നു തിരിയണ്ട, സ്റ്റാഫ് റൂമിൽ മുഴുവൻ ആരാധകർ ആയിട്ടുണ്ട് ഇങ്ങേരു ഉണ്ടാക്കാണ കറികൾക്ക്.(ഞാൻ മനസിയിലാവാതെ അവളെ മിഴിച്ചു നോക്കി)
ടീച്ചർമാര് കാണിച്ചു തരാൻ പറഞ്ഞു ഒരു തൊയ്‌രം തരാതായപ്പോൾ, ഇന്നലത്തെ ഇന്റർവ്യൂ എടുത്തു കട്ടികൊടുത്തു, അതബദ്ധം ആയിപോയി, അവർക്ക് പെരുത്ത് ഇഷ്ടപ്പെട്ടിരിക്കണു , ഈ നിഷ്കളങ്കം ആയ ഈ കണ്ണും, കുട്ടികളെ പോലുള്ള ചിരിയും എന്ന് വേണ്ട അടിമുടി ഉണ്ണിയേട്ടന് ഫാൻസായേക്കുണു. പരിചയപ്പെടുത്തിത്തരാൻ പറഞ്ഞു ഒരുപാട് പേര് പുറകെ നടക്കുന്നുണ്ട്. (ഞാൻ വായും പൊളിച്ചതും കേട്ട് നിന്നു , ഇവള് കളിയാക്കായിരിക്കോ.)
: എന്ന എനിക്കാരെങ്കിലും പരിജയപ്പെടുത്തിതാടി, എന്റെ ഓർമ്മ വച്ച കാലം തൊട്ടേ എന്നെ ആരും പ്രേമിച്ചിട്ടില്ല, ഞാൻ എന്നും എല്ലാര്ക്കും ഫ്രണ്ട് ആയിരുന്നു. (അറിയാതെ ഞാൻ പറഞ്ഞു പോയി)