: അപ്പൊ ഞാൻ പറഞ്ഞു വന്നത് മീനാക്ഷി
അവളുടെ മുഖത്തു രൗദ്ര ഭാവം വിട്ടു പോയിട്ടില്ല, അവൾ ബ്രഡ് ഓംലറ്റ്, എടുത്തു ഉള്ളിൽ വച്ച് അവൾ ജനൽ വലിച്ചടച്ചു
എനിക്ക് എന്താ നടന്നെന്നു കണ്ണ് പിടിക്കണിണ്ടായില്ല.
: കിട്ടാനുള്ളത് കിട്ടിയേങ്കി ഇറങ്ങി പൊന്നുടെടാ മൈരേ.(വെറും മണ്ണിൽ കിടന്നു ടോണി വിളിച്ചു പറയണിണ്ട്.)
ഞാൻ പതുക്കെ കഷ്ടപ്പെട്ട് ഇറങ്ങി, എന്തോ ഭാഗ്യത്തിന് വീണില്ല, എനിക്കിതിപ്പോ ശീലം ആയതുകൊണ്ടാവും. ഞാൻ മതിലിൽ കയറി തിരിഞ്ഞു നോക്കുമ്പോ, എനിക്ക് വല്ലതും പറ്റോന്നു പേടിച്ചവള് നോക്കി നിൽപ്പുണ്ട്, അവളുടെ കണ്ണിൽ ആ ഭയം എനിക്ക് കാണാം. ഞാൻ നോക്കുന്നുണ്ടെന്നു കണ്ടപ്പോൾ, അവള് വീണ്ടും ജനൽ അടച്ചു.
എങ്ങിനെയൊക്കെയോ ഇറങ്ങി താഴെച്ചെന്നു ടോണിയെ പിടിച്ചെഴുന്നേല്പിക്കാൻ നോക്കി, അവൻ ആകാശത്തു പോണ വിമാനത്തെ നോക്കി “റോട്ടിൽ കൂടി ആണോടാ മൈരോളെ വിമാനം ഓടിച്ചു കളിക്കണത്” എന്ന് ചോദിക്കുന്നുണ്ട്, വണ്ടി വരെ എത്തണേനു മുന്നേ റിലേപോയ ഞങ്ങൾ കുറച്ചു നേരം പോസ്റ്റുംചാരി അവിടെ ഇരുന്നു ഉറങ്ങി.
ഇടയിലെപ്പോഴോ ഞെട്ടിഎഴുന്നെറ്റപ്പഴും അവളവിടെ ഉറങ്ങാതെ ഞങ്ങളെയും നോക്കി ഇരിപ്പുണ്ട്, ഞങ്ങൾക്ക് ചുറ്റും അവൾ എറിഞ്ഞ വെള്ളംകുപ്പിയും, ചുവന്ന മഷിപേനകളും, എൻവിറോൺമെന്റൽ കെമിസ്ട്രി പുസ്തകവും ചിതറികിടപ്പുണ്ട്, ഞാൻ അതൊക്കെ വാരിയെടുത്തു ടോണിയേയും പിടിച്ചെഴുന്നേല്പിച്ചു വണ്ടിയെടുത്തു വീട്ടിലേക്കു വിട്ടു.
********************
ടോണിയെ കെട്ടിപിടിച്ചു വെറും നിലത്തു കിടന്നുറങ്ങിയ ഞാൻ നല്ലൊരു ചവിട്ടു പുറത്തു കൊണ്ടാണ് എഴുന്നേറ്റത്. ഒന്ന് കറങ്ങിയ ബോധം തൽസ്ഥാനത്തെത്തും മുന്നേ, ചവിട്ടിയ ആൾ ഇറങ്ങി പോയിട്ടുണ്ട്,
ഒരു തങ്കനൂപുര ശിഞ്ജിതം മാത്രം മുറിയിൽ അലയടിച്ചു നിന്നു.
വാതിലിനരികിൽ ഒരു ഇളംനീലസാരിയുടെ മുന്താണി കാറ്റിൽ പറന്നകന്നു. അവളാവും, മീനാക്ഷി, അവളെന്തെവോ അതിരാവിലെ തന്നെ വന്നിട്ട് ഒന്നും മിണ്ടാതെ പോയത്. ഞാൻ ഇപ്പോഴും ഫിറ്റാണ് എന്ന് വച്ച് കാണും, അതോ ഇതും വിസ്കിയുടെ കളിയാണോ. തോന്നിയതാവും. അപ്പോഴാണ് ലക്ഷ്മി അമ്മാൾ ഓടിപിടച്ചു കയറി വന്നത്,
: ആവി അന്ത പൊണ്ണ് യാര് , പെരുമാളേ എവളോ അഴക്, അന്തമാതിരി പൊണ്ണെ കല്യാണം പണ്ണ് തമ്പി, നീങ്ക രണ്ടു പേരുമേ മെയ്ഡ് ഫോർ ഈച്ച് അദറാ ഇറുക്കു.കണ്ണുക്ക് ലക്ഷണമാ അഴകായിരുക്ക്. മുതലേ ഇന്തമാതിരി പൊറുക്കികളോടെ സുത്തറത് നിപ്പാട്ട്.