മീനാക്ഷി കല്യാണം 4 [നരഭോജി]

Posted by

എന്തിനാണ് നമ്മലൊരാളുടെ വിശ്വാസങ്ങൾ തകർത്തു, വാചകകസർത്തു നടത്തി, തൃപ്തി നേടുന്നത്. വ്യത്യസ്ത ആശയങ്ങളും, മനുഷ്യരും ഉള്ളതുകൊണ്ടല്ലേ  ലോകം ഇത്ര മനോഹരം.

അല്ലെങ്കിൽത്തന്നെ മുഴുവനായ ശരികൾ എന്ത് കാര്യത്തിലാണുള്ളത്. ചൂഴ്ന്നു പരിശോധിച്ചാൽ മാർക്സിസത്തിലും, ലിബറലിസത്തിലും, എന്തിനു ജനാധിപത്യത്തിൽ പോലും നമ്മുക്ക് തെറ്റുകൾ കണ്ടെത്താൻ കഴിയില്ലേ.

പണ്ട് അരിസ്റ്റോട്ടിൽ വല്യപ്പൻ പറഞ്ഞപോലെ വല്യ ഒരു ശതമാനം ഊമ്പന്മാരുടെ ഇഷ്ടം , ചെറിയ ഒരു ശതമാനം എതിരഭിപ്രായം ഉള്ള പൂറന്മാരുടെ തലയിൽ കൂടി കെട്ടി വയ്ക്കുന്നതല്ലേ ജനാതിപത്യം.

************************

പൊടിപിടിച്ച ടോണീടെ ഫ്ലാറ്റിൽ സാധനങ്ങൾ ഒന്നും അനക്കാതെ ഒരുഭാഗത്തു ഒതുങ്ങിയിരുന്നു ഞങ്ങൾ മദ്യത്തിൽ കുതിർത്തു കഥപറഞ്ഞു തുടങ്ങി.

ഈ ലോകത്തു ഒരിടത്തും കണ്ടുകാണാൻ സാധ്യത ഇല്ലാത്ത എൻറെ കദനകഥ അവൻ കണ്ണും മിഴിച്ചു കേട്ടിരുന്നു. എന്റെ തീരുമാനം എന്തായാലും അവൻ എൻറെ ഒപ്പം ഉണ്ടാവും എന്നെനിക്കു ഉറപ്പായിരുന്നു. അവൻ മാത്രം അല്ല ഞങ്ങൾക്ക് രണ്ടുപേർക്കും കാണാൻ കഴിയുന്നില്ലെങ്കിലും, ഈ മുഷിഞ്ഞ കഥയും കേട്ട് ഇവിടെ എവിടെയോ കാണാമറയത്ത് ഇരുന്നു എന്നെ കളിയാക്കി ചിരിക്കുന്ന മൂന്നാമതൊരാളും. താര….

ഞാൻ തലയുയർത്തി ചുവരിൽ ഞങ്ങൾ മൂന്നുപേരും കൂടിയിരിക്കുന്ന പടത്തിലേക്ക് നോക്കി, നനവ് വീണ കണ്ണ് ഷർട്ടിന്റെ കയ്യിൽ തുടക്കുമ്പോ ടോണിയുടെ കണ്ണുകളും ആ ഫോട്ടോയിൽ ആയിരുന്നു.

“നമുക്കവളെ കാണാൻ പോയാലോ, മീനാക്ഷിയെ, എനിക്കവളെ നിന്നെ പരിചയപ്പെടുത്തണം.”

അവനെ ആ ഒരു മൂഡിൽ നിന്ന് മാറ്റണ്ടത് അത്യാവശ്യം ആണെന്ന് തോന്നിയത് കൊണ്ട് ഞാൻ അത് പറഞ്ഞു എഴുന്നേറ്റു

പിന്നാലെ എഴുന്നേറ്റ അവൻ മുഖംകഴുകാൻ അകത്തേക്ക് പോയി. അകത്തു നിന്നവന്റെ തേങ്ങലുകൾ കേൾക്കാം. അതവൻ എത്രമാത്രം വാഷ്‌ബേസിനിലെ വെള്ളത്തിൽ ലയിപ്പിച്ചില്ലാതാക്കാൻ നോക്കിയാലും.

ഞാൻ ഫ്ലാറ്റിൽ നടന്ന്, പൊടികയറിയ ചുവരുകളിൽ കണ്ണോടിച്ചു, എല്ലാം അവളാണ്. ഉണ്ണിയപ്പം പോലെ മൊട്ടത്തലയുള്ള ഒരു കുറുമ്പി, അവനെല്ലാം അവളായിരുന്നു, എഞ്ചിനീയറിംഗ് പകുതിക്കു വച്ച് ഒളിച്ചോടി ഇവിടെ വരുമ്പോൾ, അവനു എന്ത് ചെയ്യണം എന്ന് യാതൊരുവിധ ബോധവും ഉണ്ടായിരുന്നില്ല. അവളാണ് കാൾസെന്ററിൽ ജോലിക്കുപോയി, അവനെയും ഈ വീടും നോക്കിയതും, അവന്റെ പാഷൻ ആയ സൗണ്ട്ഡിസൈനിങ്ങിലേക്കു  തിരയാൻ അവന് എല്ലാ പ്രോത്സാഹനവും കൊടുത്തതും .

Leave a Reply

Your email address will not be published. Required fields are marked *