മീനാക്ഷി കല്യാണം 4 [നരഭോജി]

Posted by

എന്റെ മുഖത്തു പടർന്ന സങ്കടം, അവന്റെ മുഖത്തേക്കും വ്യാപിച്ചു തുടങ്ങും എന്ന് തോന്നിയതോടെ ഞാൻ തമാശയിലൂടെ സന്ദർഭം ലഘൂകരിക്കാൻ നോക്കി. അവൻ ഇനിയും കരയാൻ പാടില്ല, ഒരു ജന്മത്തേക്കുള്ളത് അവൻ കരഞ്ഞു തീർത്തിട്ടുണ്ട്.

“വന്നോ ഊരുതെണ്ടി…. ഹിമാലയത്തിലെ സാമിജിമാർക്കൊന്നും ഷഡ്‌ഡി ഇടാൻ വരെ സമയം കിട്ടിയിട്ടില്ലെന്നാണല്ലോ കേട്ടത്.”

(എനിക്കറിയാമായിരുന്നു അവനു സഹതാപങ്ങൾ ആവശ്യം ഇല്ല, അത് താങ്ങാതെയാണ് അവൻ, ഒരു വർഷംമുന്പ് ഇവിടെ നിന്നും പോയത്)

“അല്ലെങ്കിലും അവിടെ സ്വാമിമാരാരും ഷഡി ഇടാറില്ല, ഇനി നീ അതും എന്റെ തലേൽ ഇടണ്ട.”

(അവൻ സ്വതസിദ്ധമായ ഒരു ചിരിപാസ്സാക്കി പറഞ്ഞുനിർത്തി, അവൻ ഓക്കെയാണ്, ഒരു വര്ഷംനീണ്ട യാത്രകൾ അവനിൽ എന്തൊക്കെയോ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്)

ടോണി, ടോണി വട്ടപ്പാറ, സിനിമാക്കാരുടെ പ്രിയപ്പെട്ട സൗണ്ട് ടോണി. പലമുൻനിരപടങ്ങളിലും ഒരു വർഷത്തിന് മുൻപ് അവൻ സൗണ്ട് ചെയ്തിട്ടുണ്ട്. അനാഥനായി ഈ പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞപ്പോൾ എനിക്ക് ആകെ ഉണ്ടായിരുന്ന കൂട്ട് അവനും താരയും മാത്രം ആയിരുന്നു.

താരയായിരുന്നു ഞങ്ങൾക്കിടയിലെ സൗഹൃദവും,പോസ്റ്റിവിറ്റിയും, മോട്ടിവേഷനും എല്ലാം.

താര…..

മനസ്സിലെവിടെയോ അടക്കി വച്ചിരുന്ന ആ ഓർമ്മയുടെ മുൾവേലി , പിടഞ്ഞുയർന്നു ഉളിലെവിടെയൊക്കെയോ കോറിയുരഞ്ഞു….. കൊളുത്തി വലിച്ചു.

അവൾക്കു വേണ്ടി ആയിരുന്നു ഞാൻ മീനാക്ഷിക്കും മുൻപ് അവസാനമായി ഉണ്ണിയപ്പം ഉണ്ടാക്കിയത്, അവളൊരു ഉണ്ണിയപ്പ കൊതിയത്തി ആയച്ചിരുന്നു. വൈകിവന്ന വന്ന ചിരിയും കൈപ്പിടിച്ചു അവനു നേരെ ഞാൻ നടന്നു ചെന്ന് അടുത്തിരുന്നു.

“എന്താണ് നായികയുടെ പേര്.”

(അവനെല്ലാം മുഖത്തു നിന്ന് തന്നെ വായിച്ചെടുക്കാൻ അറിയാം, എന്നെ അറിയാം)

“മീനാക്ഷി….., ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്കവളെ കെട്ടേണ്ടി വന്നു.”

(അവൻ അത്ഭുതത്തോടെ എന്നെ നോക്കി.)

“നീ വേഗം പണി തീർത്തു വാ, ഞാൻ ബിവറേജിൽ പോയി സാധനവും എടുത്തിട്ട് വരാം.”

“നീ വന്നത്, എന്ത് കൊണ്ടും നല്ല സമയം ആയി, ഞാൻ ഇതൊക്കെ ആരോടാ പറയാന്ന് അറിയാണ്ടെ, പെട്ട് ഇരിക്കായിരുന്നു.” (എനിക്ക് ചെറിയ ആശ്വാസം)

ഇന്നത്തെ ഇന്റർവ്യൂവും നല്ലരീതിയിൽ അവസാനിച്ചു, സാധാരണ എല്ലാ ഇന്റർവ്യൂവും കഴിഞ്ഞു തല്ലുംകൂടി ദേഷ്യപ്പെട്ടു മുഖവും വീർപ്പിച്ചു, ഇറങ്ങി പോവുന്ന ആ നടി, വളരെ സന്തോഷത്തിലാണ് ഇന്ന് പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *