“അവൻ താനേ വരും ചേച്ചിയുടെ പിറകെ….അങ്ങേർ ആ പെണ്ണിനെ ചതിച്ചതിന് നിങ്ങൾ എന്ത് പിഴച്ചു….. അങ്ങേരെ ഓർത്ത് ചുമ്മാ ടെൻഷൻ അടിക്കേണ്ട…. ഭാര്യ ആണ് അതൊക്ക ശരി തന്നെ പക്ഷെ… ആട്ടും തുപ്പും സഹിച്ച് കഴിയുന്ന ഭാര്യമാർ ഒക്കെ സീരിയയിൽ മാത്രം മതി “…
അവൾ സ്വന്തം ചേട്ടനെ കുറ്റപ്പെടുത്തി… ഗാഥക്കും ഒരു പാട് സങ്കടമായിരുന്നു.. അവൾക്ക് ഒരു കൂടെപ്പിറപ്പിനെ കിട്ടിയത്തിന്റെ സന്തോഷത്തിലായിരുന്നു.. എല്ലാം അവളുടെ ചേട്ടൻ തന്നെ നശിപ്പിക്കുന്ന അവസ്ഥ വന്നപ്പോൾ അവളും അതുലിനോട് നീരസം കാട്ടുവാൻ തുടങ്ങി…
“മറ്റൊരു വീട് വിട്ട് വന്നതാണ് ഏച്ചി… നിങ്ങൾക്ക് ഒരു കുറവും ഇവിടെ വരാതിരിക്കുവാൻ നോക്കേണ്ട ഉത്തര വാദിത്തം എനിക്കുണ്ട്…എനിക്കൊരു ചേച്ചിയെ കിട്ടിയതാണ്… ഞാൻ വിട്ട് കളയില്ല നിങ്ങളെ ”
ഗാഥയുടെ നാവിൽ നിന്നും അത്രയും കേട്ടപ്പോൾ അമൃതക്ക് എന്തെന്നില്ലാത്ത ആശ്വാസം അനുഭവപ്പെട്ടു… അവൾ കണ്ണീര് തുടച്ച് പടിഞ്ഞാറൻ ചക്രവാത്തിലേക്ക് നോക്കി നിന്നു… ചുവന്ന കല്യാണ സാരിയോടൊപ്പം അസ്തമയ സൂര്യന്റെ ചെന്നിറം അവളുടെ മുഖത്തെ തലോടിയപ്പോൾ , ആ സൗന്ദര്യം ഇരട്ടിച്ചു… ഗാഥ അത് നോക്കി ആസ്വദിച്ച് നിന്നു… അവൾ പുറകിലൂടെ ചെന്ന് അമൃതയെ ഇറുക്കി കെട്ടി പിടിച്ചു…. അമൃത മുഖം തിരിച്ച് അവളുടെ കവിളിൽ ഒരു മുത്തം നൽകി… കൂടെ തന്നെ ചിരിച്ച് കൊണ്ട് ആ കവിളിൽ തലോടി നിന്നു….
പക്ഷെ പെട്ടന്ന് തന്നെ ഗാഥ കുതറി പുറകോട്ട് മാറി…….
തുടരും……….