*** നാട്ടുകാർ എല്ലാം പോയികഴിഞ്ഞിരിക്കുന്നു… വീട്ടിൽ അടുത്ത ബന്ധുക്കാർ മാത്രം ബാക്കിയായി..അതുലിനെ പറ്റിയാണ് ചർച്ച മുഴുവനും…അവനാണെങ്കിൽ മുറിയിൽ കയറി കിടന്ന കിടപ്പാണ് ഇത് വരെ എണീറ്റിട്ടില്ല…അമൃത ബാൽക്കണിയിൽ സിഗരറ്റും പുകച്ച് നിൽക്കുകയാണ്…എന്തെങ്കിലും ടെൻഷനോ സങ്കടമോ വന്നാൽ മാത്രമേ അവൾ പുക വലിക്കാറുള്ളു…ഇന്നത്തെ സംഭവവങ്ങളെ ഓർക്കുകയാണ് അവൾ..
സൂര്യൻ അസ്തമിച്ചു….അന്തരീക്ഷമാകെ രക്ത വർണം പടർന്നിരിക്കുകയാണ് ….അവിടെ നിന്നും അവിടെ നിന്ന് സംക്രമ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അമൃത …. ചുമലിൽ ഒരു കൈ വീണത് അവൾ അറിഞ്ഞു…. കൈയിലെ സിഗരറ്റ് താഴേക്ക് കളഞ്ഞ് പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഗാഥ…അമൃത നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
ഗാഥ :- “ചേച്ചിക്ക് ഇങ്ങനെയും ഒരു സ്വഭാവമുണ്ടായിരുന്നോ …?” ഗാഥ സ്വൽപ്പം ദേഷ്യത്തോടെ ചോദിച്ചു…
അമൃത : “ഇനി നീയും കൂടെ ദേഷ്യപ്പെട്.. അതിന്റേം കൂടെ ഒരു കുറവേ ഉള്ളു.. സ്വൽപ്പം സമാധാനം തേടിയാണ് മനുഷ്യൻ സിഗരറ്റിന്റെ സഹായം തേടിയത് ” – അവൾ വിതുമ്പുവാൻ തുടങ്ങി..
ഗാഥ : ” ഏയ്.. ചേച്ചി.. ചേച്ചി കരയല്ലേ… ” -അമൃത അവളുടെ മാറിലേക്ക് വീണ് പറയുവാൻ തുടങ്ങി…
അമൃത : “കല്യാണം കഴിഞ്ഞ് എങ്കിലും എന്നോട് സ്നേഹത്തോടെ പെരുമാറും എന്ന് കരുതി…… വേണ്ട എന്നെ സ്നേഹിക്കണ്ട., പക്ഷെ എന്തിനാണ് എന്നെ ഇങ്ങനെ അപമാനിക്കുന്നത് ”
ഗാഥ : “അയ്യേ… ചേച്ചി ഇങ്ങ് നോക്കിക്കേ..” അവൾ അമൃതയുടെ മുഖം കൈവെള്ളയിൽ എടുത്തു… ” അയ്യേ..പെൺകുട്ടികൾ കരയുന്ന കാലമൊക്കെ കഴിഞ്ഞു… ചേച്ചി എന്തിന് കരയണം.. നിങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കുവാനുള്ള ശേഷിയുണ്ട്…കല്യാണം കഴിഞ്ഞന്നോർത്ത് നിങ്ങൾ ആരുടെയും അടിമയുമല്ല… ചേച്ചിക്ക് ഈ വീട്ടിൽ ഇഷ്ട മുള്ളത് പോലെ ജീവിക്കാം.. എന്തിനും ഞാനും അമ്മയും കൂടെ തന്നെ കാണും.. പിന്നെ ഏട്ടൻ… അങ്ങേരെ നോക്കണ്ട… ഇന്നത്തെ അങ്ങേരുടെ ഷോ കണ്ട് എനിക്കും 2 കൊടുക്കുവാൻ തോന്നി…ഇത്രേയുമായതല്ലേ…, ചേച്ചിയോട് എങ്ങനാണോ അത് പോലെ തന്നെ തിരിച്ചും പെരുമാറുക.. ”
ഒരു കൊച്ച് കുഞ്ഞിനെ പോലെ അവളുടെ കൈക്കുളിൽ ഇരുന്ന് അവൾ എല്ലാം കേട്ടു… ഗാഥ തുടർന്നു..