“കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ചേച്ചി… അങ്ങേർ പിന്നെ നിങ്ങടെ പുറകീന്ന് മാറുകേല… ഞാൻ പറഞ്ഞിട്ടില്ലേ അങ്ങേരുടെ പഴയ റിലേഷനെ പറ്റി.. അതിന്റെ നിരാശയിൽ ആണ് പുള്ളിക്കാരൻ… ഇവിടെ വന്ന് കഴിഞ്ഞ് ചേച്ചി വേണം മാറ്റിയെടുക്കാൻ…ചേച്ചിടെ അടുത്തൊന്നും അധികം നേരം ജാടകാണിച്ചു നിൽക്കാൻ ഒന്നും അങ്ങേർക്ക് പറ്റത്തില്ലന്നെ….പിന്നെ നിങ്ങൾക്ക് daily ഉറക്കം കിട്ടിയാൽ തന്നെ ഭാഗ്യം.” ഇതും പറഞ്ഞ് അമൃതയെ സമാധാനിപ്പിച്ച് വിടും അവൾ..
…. അമൃതക്കൊപ്പം നിന്ന് പല പല പോസിൽ ഉള്ള ചിത്രങ്ങൾ എടുക്കുന്ന തിരക്കിൽ ആണ് ഗാഥ…. അതുൽ ആകട്ടെ 3-4 ഫോട്ടോക്ക് കഷ്ടിച്ച് നിന്ന് കൊടുത്തിട്ട് മാറിപോകുകയും ചെയ്തു… ഫോട്ടോഗ്രാഫറോടു പറഞ്ഞ് അതിൽ 3-4 എണ്ണം ഫ്രെയിം ചെയ്ത് തരുവാൻ ഗാഥ ആവിശ്യപ്പെടുന്നുണ്ടായിരുന്നു..
.ഇന്നത്തെ ദിവസവും അതുൽ അമൃതയെ Avoid ചെയ്തു… താലികെട്ടിയത് പോലും മുഖത്ത് നോക്കാതെ.. കൈകളിൽ പിടിച്ച് വലം വെച്ചത് പോലും ആർക്കോ വേണ്ടി ചെയ്യുന്ന പോലെ…. ഫോട്ടോഷൂട്ടിൽ പോലും അവളോട് അടുത്ത് നിന്നില്ല….2-3 ചിത്രങ്ങൾ എടുത്ത് അങ്ങേർ പോയി..ഇത് വരെയും ഒരു വാക്ക് പോലും അങ്ങേർ അവളോട് പറഞ്ഞിട്ടില്ല…എല്ലാം ശരിയാകും എന്ന രീതിയിൽ കണ്ണുകൾ ഇറുക്കി കാണിച്ച് പലപ്പോഴും അവളെ സമാധാനപ്പെടുത്തി ഗാഥ… …. വീട്ടിലേക്ക് വിളക്ക് വെച്ച് കയറുന്ന ചടങ്ങാണ്..അത്യാവശം ബന്ധുക്കളും നാട്ടുകാരും അവിടെ കൂടി നിന്നിരുന്നു…കൊളുത്തിയ വിളക്കുമായി അതുലിന്റെ അമ്മ വന്ന് അവളുടെ കയ്യിൽ നൽകി…
“ഇരുവരും വലത് കാൽ വെച്ച് കയറി വാ ” – അമ്മ പറഞ്ഞു
പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു… അതുൽ അവൾക്ക് മുന്നേ കയറിപ്പോയി, .. അവിടെ കൂടി നിന്നവർ പരസ്പരം നോക്കി…
” ഇതെന്ത് പുകില് ” – മിക്കവരും പിറുപിറുത്തു..
അതുലിന്റെ അമ്മയുടെയും ഗാഥയുടെയും മുഖം വിളറി… നാട്ടുകാരുടെയും ബന്ധുക്കളുടെയും ശ്രദ്ധ അമൃതയിലേക്കായി….
അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവിടെ നടന്നത്. പക്ഷെ അതിന്നും പുറമെ കാട്ടാതെ…. ഒന്നും സംഭവകിക്കാത്തത് പോലെ അവൾ അകത്തേക്ക് നടന്നു… വിളക്ക് പൂജമുറിയിൽ വച്ച ശേഷം അവൾ കണ്ണുകളടച്ച് എന്തോ പ്രാർഥിച്ചു… എന്നിട്ട് മുകളിൽ ബാൽക്കാണിയിലേക്ക് നടന്നു…