ദിവസങ്ങൾ നീണ്ടു പോയി…
അങ്ങനെ ഒരു ദിവസം പതിവ് പോലെ ഉള്ള കറക്കം ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ തമ്പാച്ഛൻ എന്നെ ഫോൺ ചെയ്തു.
ഹലോ.. തബാച്ച…
മോനേ അജി.. നീ വീട്ടിലുണ്ടോ…?
അഹ്. ഉണ്ടല്ലോ
എന്നാ ഒന്നിങ്ങോട്ട് വാടാ….
എന്ത് പറ്റി…? എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
നീ ഇങ്ങോട്ട് വാ.. ഞാൻ പറയാം.
ഞാൻ ഉടൻ തന്നെ അവിടേക്ക് ചെന്നു.
എന്താ തമ്പാച്ചാ.. എന്ത് പറ്റി..
മോനേ അജി.. എനിക്കൊരു സഹായം വേണം.
എന്താന്ന് വെച്ചാ പറഞ്ഞാൽ മതി.
‘”മോനേ…നാളെ അനീറ്റയും കുഞ്ഞും കാനഡയിൽ നിന്ന് വരുന്നുണ്ട്.
രാവിലെ 3ന് ആണ് flight.
Driver ചെറുക്കൻ നാളെ ലീവ് ആണ്.എയർപോർട്ട് വരെ വണ്ടി ഓടിക്കാൻ എനിക്ക് വയ്യ. വേറെ ഏതെങ്കിലും വണ്ടി വിളിച്ചു വിടാം എന്ന് വച്ചാൽ അവളും മോളും മാത്രം ആണ് വരുന്നത്. അത് കൊണ്ട് ആരെയും വിശ്വസിച്ചു വിടാൻ പറ്റില്ല. അത് കൊണ്ട് നീ ഒന്ന് പോയി അവളെ കൊണ്ട് വരുമോ എന്ന് ചോദിക്കാൻ ആണ് വിളിപ്പിച്ചത്.”
അതിനെന്താ…പോയി വിളിച്ചോണ്ട് വാടാ എന്ന് പറഞ്ഞാൽ പോരെ.. ഇങ്ങനെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കണോ 😒
തമ്പാൻ ഒന്ന് ചിരിച്ചതെ ഉള്ളു.
“നീ എന്റെ fortuner എടുത്തോ.. Key ഇതാ…”
അതികം താമസിക്കാതെ key വാങ്ങി ഞാൻ വീട്ടിലേക് പോയി.
എനിക്ക് സ്വന്തമായി ഒരു second hand chevrolet beat ഉണ്ടെങ്കിലും fortuner ഒട്ടിക്കുന്നതൊക്കെ ഏതൊരു പയ്യന്റെയും ബക്കറ്റ് ലിസ്റ്റിൽ ഉള്ളത് കൊണ്ടാണ് എന്റെ വണ്ടി എടുക്കാം എന്ന് പറയാതിരുന്നത്.. ഞാൻ എന്തായാലും ഹാപ്പി ആയി.
3.30 മണിക്കൂർ യാത്ര ഉള്ളത് കൊണ്ട് ഞാൻ രാത്രി 10 മണി ആയപ്പോൾ തന്നെ പുറപ്പെട്ടു. 1 മണി ആയപ്പോൾ തന്നെ ഞാൻ airpot എത്തി. 3 മണിക്കുള്ള ALARM വെച്ച് ഞാൻ ഒന്ന് മയങ്ങി.