അവൾ അതും വാങ്ങി താഴേക്ക് ഇറങ്ങി…
ഞാൻ പതിയേ കുളിച്ചു താഴേക്ക് ഇറങ്ങി ചെന്നു…
മണവാളൻ വന്നോ ?…. പുറകിൽ നിന്നും സൗമ്യേച്ചിയുടെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി
ഒരു ആക്കിയ ചിരി എനിക്ക് നേരെ ചിരിച്ചു
എന്തോ സൗമ്യേച്ചിയെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ..
എന്തേ ചേച്ചീ…
നിങ്ങൾക്ക് എന്ന് എന്താ പരുപാടി
പ്രേത്യേകിച്ചു ഒന്നും ഇല്ല…
എന്നാൽ എന്നെ ഒന്ന് വീട്ടിൽ കൊണ്ടുപോയി ആക്കാമോ…
അവിടെ ചേട്ടന്റെ അമ്മയെ അടുത്തുള്ള റിലേറ്റീവ് ന്റെ വീട്ടിൽ ആകിയിട്ടാ ഞാൻ ഇവിടെ നിൽക്കുന്നത്…
ചേട്ടൻ വിളിച്ചിരുന്നു ഇന്ന് പോകുന്നില്ലേ നു ചോദിച്ചു…
അളിയനോട് ഞാൻ വിളിച്ചു പറയാം ചേച്ചി കുറച്ചു ദിവസം കൂടി കഴിഞ്ഞു വരൂ നു
അത് വേണ്ടടാ …
അവിടെ അമ്മയ്ക്ക് വയ്യാത്തത് അല്ലേ അതുകൊണ്ടാ ചേട്ടൻ അങ്ങിനെ ചോദിച്ചത്…
ഹ്മ്മ്… എന്നാൽ ഉച്ചക്ക് ശേഷം പോകാം…
ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞാനും സംഗീതയും ചേച്ചിയെ ചേച്ചിയുടെ വീട്ടിൽ കൊണ്ടുപോയി ആക്കാം എന്ന് തീരുമാനമായി
തൃശൂർ സിറ്റിയിൽ നിന്നും ഒരു 5 km കഴിഞ്ഞാണ് ചേച്ചിയുടെ വീട്.. എന്റെ വീട്ടിൽ നിന്ന് 40 km ഉണ്ട്
ചേച്ചിയുടെ ബാഗ് ഉം സാധനങ്ങളും എല്ലാം ഞാൻ ഡിക്കിയിൽ കയറ്റി… സംഗീത ഒരുങ്ങി സുന്ദരിയായി വന്നു
ചേച്ചി പഴയപോലെ ഒന്ന് ഒരുങ്ങുകയോ നല്ല ഡ്രസ്സ് ഇടുകയോ ചെയ്യുന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു..
നന്നായി ഒരുങ്ങിയാൽ ചേച്ചിയും ഗ്ലാമർ തന്നെ.. ആ പഴയ ഭംഗി പോയിട്ടൊന്നുമില്ല…
പോകുന്ന വഴി ചേച്ചിയോട് കാര്യമായി ഒന്നും ഞാൻ സംസാരിച്ചില്ല… മാളുവിന്റെ കാര്യം വല്ലതും എടുത്തിടുമോ എന്ന പേടി എന്റെ ഉള്ളിൽ ഉണ്ട്…
ചേച്ചിയെ വീട്ടിൽ ആക്കി അളിയന്റെ അമ്മയെയും കണ്ടിട്ടാണ് ഞങ്ങൾ തിരിച്ചു പോന്നത്..
സംഗീതയെ കണ്ട് അവർ അവൾ സുന്ദരിയാണെന്ന് പറഞ്ഞു.. എനിക്കും അത് സന്തോഷമുള്ള കാര്യമായിരുന്നു…