“ചിറ്റേ……”
അമ്മുവിന്റെ ഉച്ചത്തിലുള്ള വിളി അവനെ സ്‌തലാകാല ബോധത്തിലേക്ക് കൊണ്ടുവന്നു അവൻ തിരഞ്ഞ് നിന്നു.
” ഇനി അച്ചുവേട്ടനെ പറ്റി ഒരക്ഷരം മിണ്ടിയാൽ ബന്ധവും സ്വന്തവും ഒക്കെ ഞാൻ മറക്കും … വാല്യക്കാരൻ അത്രേ…. അതേ വാല്യക്കാരൻ ആയിരുന്നു അത്. എട്ടൻ ഇല്ലേൽ ഇന്ന് ഞാൻ ഇവിടെ ജീവനോട് ഉണ്ടാവില്ല . ഈ വീട്ടിൽ എനിക്ക് എന്തെങ്കിലും അധികാരം ഉണ്ടേൽ അച്ചുവേട്ടൻ എന്റെ കൂടെ ഇവിടെ ഉണ്ടാവും എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ ഭർത്താവായി.”
അവൾ പറഞ്ഞത് കേട്ട് അർജുൻ ഉൾപ്പടെ അവിടെ നിന്ന എല്ലാവരും ഞെട്ടി
“ഓഹോ അപ്പോ അതാണ് മനസിൽ അല്ലെ സമ്മതിക്കില്ല ഞങ്ങൾ”
ചിറ്റ പറഞ്ഞപ്പോൾ അമ്മു ഒരു പുച്ഛ ചിരി ചിരിച്ചു.
“ഞങ്ങളോ??? ഏത് ഞങ്ങൾ? അതിന് നിങ്ങളുടെ ആരുടെയും സമ്മതം ഈ അമ്മുവിന് വേണ്ട… എന്റെ അച്ചൻ സമ്മതിക്കും അത് മതി ..അത് ഇവിടെ കിടക്കുന്ന ആ മനുഷ്യൻ അല്ല എന്നെ വളർത്തിയ എന്റെ അച്ചന് .. എന്റെ വളർത്തച്ഛൻ അങ്ങേരോട് അവിടുന്ന് പോരുമ്പോൾ തന്നെ ഞാൻ ഇതിന് സമ്മതവും വാങ്ങിയിട്ട വന്നത്. അതുകൊണ്ട് നിങ്ങൾ അത് വിട്… വാ അച്ചുവേട്ട നിങ്ങളെ ആരും ഇവിടെ തടയില്ല”
അവളുടെ വാക്കുകൾ കേട്ട് സ്തബ്ധനായി നിൽക്കുകയാണ് അച്ചു
“അമ്മു…. അത്…. ഞാൻ ഞാൻ പൊക്കോളാം…”
“എവിടെ പോവാൻ എങ്ങും പോണില്ല മര്യാദക്ക് വരാൻ ”
അവൾ സ്വൽപം ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവന്റെ കൈ യിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് കയറി
ദേവി ചിറ്റ ചവിട്ടി തുള്ളി അകത്തേക്ക് പോയി .. അവരുടെ പുറകിൽ നിന്ന പെണ്കുട്ടി ഓടി അമ്മുവിന്റെ അടുത്തേക്ക് വരുന്നത് അവൻ കണ്ടു
“ഹായ് ചേട്ടാ… ഞാൻ ശ്രീദേവി .അമ്മയോട് ദേഷ്യം തോന്നല്ലേ അമ്മ പാവമാണ് എല്ലാം ശരിയാക്കാം”
അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു
“ശങ്കരേട്ട ബാഗ് ഒക്കെ എന്റെ മുറിയിൽ കൊണ്ട് വച്ചോളൂ”
“ശരി മോളെ ” പുള്ളി ബാഗ് എല്ലാം എടുത്ത് അവളുടെ മുറിയിലേക്ക് കോണി പടി കേറി പോയി