“അമ്മു…. വേണോ??”
“ഹ ഇത്രേം നേരം ഞാൻ പറഞ്ഞത് പിന്നെ എന്താ…മര്യാദക്ക് വാ”
അവൻ പതിയെ ആ മിറ്റത്തേക്ക് കാൽ കുത്തി. എന്തോ ഒരു തരിപ്പ് അവനിലേക്ക് പ്രവേശിച്ചത് പോലെ അവനു തോന്നി… അവൻ കണ്ണടച്ചു നിന്നപ്പോൾ അവ്യക്തമായ ഒരുപാട് ദൃശ്യങ്ങൾ അവന്റെ മനസിലൂടെ ഓടി പോയി.
“വാ അച്ചുവേട്ട”
വീണ്ടും അവളുടെ ശബ്ദ്ദം അവനെ ഉണർത്തി.
അവൻ അവളുടെ പുറകെ ആ കോവിലകത്തിന്റെ പടിയിലേക്ക് കാൽ എടുത്തു വച്ചു.
“നിൽക്ക്”
ഉച്ചത്തിൽ ഉള്ള ആരുടെയോ ശബ്ദം.. തല ഉയർത്തി നോക്കിയപോൾ അകത്തുനിന്നും ഇറങ്ങി വന്ന ദേവി തമ്പുരാട്ടിയെ അവൻ കണ്ടു അവരുടെ പുറകെ ഒരു പെണ്കുട്ടി യും … വച്ച കാൽ അതേ പോലെ അവൻ പിൻവലിച്ചു.
” ന്ത ചിറ്റേ” അമ്മു ചോദിച്ചു
“അമ്മു… നിനക്ക് എല്ലാ അധികാരവും ഉണ്ട് സമ്മതിക്കുന്നു പക്ഷെ… ഇത്… നീ എന്താ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്??”
അവർ വാതുക്കൽ വന്നുകൊണ്ട് ചോദിച്ചു . അവന്റെ മുഖത്തും നോക്കി പക്ഷെ അവൻ മുഖം തിരിച്ചു കളഞ്ഞു.
“എന്താ ചിറ്റേ?? എന്ത് പറ്റി”
“ഒന്നും പറ്റിയില്ല??? ആരാ ഇത്??”
“ഓഹോ അതാണോ ഇതരാ ന്ന് ചിറ്റക്ക് അറിയില്ലേ??”
“ഇല്ല അർജുൻ ആണെന്ന് നീ പറയുന്നു പക്ഷെ ഞാൻ ചോദിച്ചപ്പോൾ അവൻ അല്ലെന്ന് പറഞ്ഞു”
“അത് എന്റെ അച്ചുവേട്ടൻ തന്നെയാണ്.. നേരത്തെ അല്ലെന്ന് പറഞ്ഞത് വേറെ കാര്യങ്ങൾ ഉണ്ടായിട്ട”
” എന്ത്?? ഇനി ഇത് അർജുൻ ആണെങ്കിൽ കൂടെ നീ എങ്ങോട്ടാ ഇവനെ കൂട്ടിക്കൊണ്ടു പോകുന്നത്?”
” എന്റെ മുറിയിലേക്ക് എന്തേ??” , അമ്മു നെറ്റി ചുളിച്ചുകൊണ്ടു ചോദിച്ചു
“ങേ…. അതൊന്നും പറ്റില്ല… അതുമല്ല ഇവിടെ ഒരു വാല്യക്കാരൻ ആയി നിന്ന ഇവനെ ഈ തറവാട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല.”
അവർ രൂക്ഷമായി പറഞ്ഞു
അത് കേട്ടതും അർജുൻ ന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വന്നു വേറെ ആരോടും അല്ല അവനോട് തന്നെ ആയിരുന്നു.. അവൻ പതിയെ തിരഞ്ഞ് തന്റെ ബാഗ് ഒക്കെ ആയി നിൽകുന്ന ശങ്കരൻ ചേട്ടന്റെ അടുത്തേക്ക് സ്വപ്നത്തിൽ എന്ന പോലെ നടന്നു