അവളുടെ ഒപ്പം കാറിലേക്ക് കയറാൻ വന്നപ്പോഴാണ് ഞാൻ അവിടെ നിൽകുന്ന ശങ്കരൻ ചേട്ടനെ കണ്ടത്.
“മോനെ…. അച്ചു”
അയാൾ സന്തോഷത്തോടെ എന്നെ വിളിച്ചു.. ഞാൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു
“എന്നോട് ക്ഷമിക്കട ഞാൻ പോലും നിന്നെ ഓർത്തില്ല ഇത്രേം കാലം”
“സാരമില്ല ചേട്ട നടക്കാൻ ഉള്ളത് ഒക്കെ നടന്നു” ഞാൻ പുള്ളിയോട് പറഞ്ഞിട്ട് അവളുടെ കൂടെ പുറകിലേക്ക് കയറി
“ശെരിക്കും ആലോചിച്ചിട്ട് തന്നെ ആണോ മോളെ …. ഞാൻ … ഞാൻ അങ്ങിട്ട് വരണോ???”
ഒന്നുകൂടെ ഞാൻ അവളെ നോക്കി ചോദിച്ചു.
“ഒന്നും ആലോചിക്കാൻ ഇല്ല… ഈ ..അമ്മു ആണ് വിളിക്കുന്നത് അച്ചുവെട്ടനെ അവിടെ ആരും ഒന്നും പറയില്ല വാ …. ശങ്കരൻ ചേട്ടാ പോവാം”
അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു
കാർ മുന്നോട്ട് പോയി… അവൾ എന്റെ മേലേക്ക് ചാരി ഇരുന്നു …
സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു വരികയാണ്.. ജയിലിൽ കിടന്ന കാലം അത്രയും ഒന്ന് കാണാൻ ആഗ്രഗിച്ച ആൾ ആണ് ഇപോ എന്റെ മേലിൽ കിടക്കുന്നത് .. ഒരു തുള്ളി കണ്ണീർ എന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞവളുടെ കവിളിലേക് വീണു
“അച്ചുവേട്ട….കരയെല്ലേ …. എന്തിനാ കരയുന്നെ…”
അവൾ തല ഉയർത്തി നോക്കി
“ഒന്നുമില്ല അമ്മു..”
“ഇനി കരയാൻ ഞാൻ സമ്മതിക്കില്ല … എന്റെ സമ്മതം ഇല്ലാതെ എങ്ങാനും കരഞ്ഞാൽ ആണ് ”
അവൾ എന്റെ കണ്ണുനീർ അവളുടെ ഷാൾ ഉപയോഗിച്ച് തുടച്ചു മാറ്റി .
കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. …………………………………………………………………..
ആ പടിപ്പുര കടന്നു കാർ ഉള്ളിലേക്ക് കയറി.
അവന്റെ നെഞ്ചു പടപട മിടിക്കാൻ തുടങ്ങി .
മുറ്റത്തേക്ക് കാർ നിർത്തി ശങ്കരൻ ചേട്ടൻ ആദ്യം ഇറങ്ങി ഡിക്കി തുറന്ന് എന്റബാഗും സാധനങ്ങളും ഒക്കെ എടുത്തു, പുറകെ അമ്മുവും ഇറങ്ങി … അച്ചു കാറിൽ തന്നെ ഇരുന്നു അവനു കയ്യും കാലും അനങ്ങുന്നില്ലയിരുന്നു
“അച്ചുവേട്ട… ഇറങ്ങി വാ ”
അമ്മു കാർ ഡോർ തുറന്നു കൊണ്ട് പറഞ്ഞു