അവൻ തലക്ക് കൈ കൊടുത്ത് ഇരുന്നു
” അവിടെ ഒന്നും ഇല്ല ഏട്ടൻ പേടിക്കണ്ടിരിക്ക് ”
“ഹോ എന്നാലും അമ്മു അന്ന് ഞാൻ ആ റൂമിലേക്ക് ഓടി കേറിയപ്പോ കണ്ട നീ എവിടെ ഇപോ ഞാൻ ഈ കാണുന്ന അമ്മു എവിടെ??”
” അതൊക്കെ ഈ അമ്മുട്ടി ടെ ഓരോ നമ്പർ അല്ലെ ”
“ഹോ സമ്മതിച്ചു”
” ഏട്ടനു വിശക്കുന്നില്ലേ??”
” ആ ഉണ്ട് ”
“ആ നമുക്ക് പോകുന്ന വഴി ഹോട്ടലിൽ കേറി കഴിക്കാം ”
“അതെന്ത?? ഇവിടെ ഒന്നും ഉണ്ടാവില്ലേ??”
“ഇവിടെ ഉണ്ടാവും പക്ഷെ കഴിക്കണ്ട . അച്ചുവേട്ടനെ ഇഷ്ടം ഇല്ലാത്തവരുടെ ഒന്നും എനിക് വേണ്ട”
“എന്താ മോളെ ഇത്”
“ആ അങ്ങനെ ആണ് ഏട്ടൻ ഇരിക്ക് ഞാൻ ഡ്രസ് മാറട്ടെ”
” ആ ” അവൻ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി .
” അതേ.. ഒന്നിങ്ങോട്ട് വന്നേ ”
അവൻ പുറത്തേക്ക് ഇറങ്ങിയപ്പോ തന്ന അവൾ വിളിച്ചു
“എന്താ അമ്മു??”
“ഇങ്ങോട്ട് കേറി വാ ”
അവൻ മടിച്ചു മടിച്ചു അകത്തേക്ക് കയറി
“എ… എന്താ??”
“അല്ല ഇത് എവിടാ ഓടി പോകുന്നേ??”
“ഞാൻ…ഓടി പോയില്ലലോ??”
“പിന്നെ… ഇപോ ഉറങ്ങി ഓടിയത് എന്തിനാ ഇവിടുന്ന്??”
“അത്… അത് നീ ഡ്രസ് മാറാൻ പോവല്ലേ?”
“അതിന്”
” അത് ശരിയാവില്ല”
“എന്ത് ഞാൻ ഡ്രസ് മാറുന്നതോ??”
“അല്ല ഞാൻ ഇവിടെ നില്കുന്നത്”
“അതെന്ത്… എനിക്ക് ഒരു കുഴപ്പവും ഇല്ലാലോ പിന്നെ അച്ചുവേട്ടനു എന്ന … എന്നാണേലും അച്ചുവേട്ടൻ കാണണ്ടതൊക്കെ തന്നെ അല്ലെ എല്ലാം”
അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു
“അമ്മു… വേണ്ട ശരിയാവില്ല.. നീ ഒരു കാര്യം മനസിലാക്ക്… പണ്ട് നിന്നോട് എനിക് ഇഷ്ടം ഉണ്ടായി നിനക്കും ഉണ്ടായിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം പക്‌ഷേ 14 വർഷം ആയിരിക്കുന്നു നമ്മൾ തമ്മിൽ കണ്ടിട്ട് അടുത്ത് ഇടപഴകിയിട്ട്… പെട്ടെന്ന് ഇപോ കേറി അത്ര അടുത്ത് ഇടപഴകൽ ഒരു…ഒരു ഇതാണ്…. കുറച്ചു സമയം വേണം.. നമുക്ക് വേണ്ടെ???”