അവൻ പറഞ്ഞത് എല്ലാം നിശബ്ദമായി കേട്ട് നിന്ന ശാന്തയുടെ മനസ്സിൽ ആദ്യം ഒരു ഞെട്ടൽ ആണ് തോന്നിയത് എങ്കിലും സംയമന ത്തോടെ അവനെ തൻ്റെ ശരീരത്തോട് ചേർത്ത് പിടിച്ചു തലോടി കൊണ്ട് അവൾ പറഞ്ഞു ………. ഇതൊരി ക്കലും നമ്മുടെ മോൾ അറിയരുത് ചേട്ടാ അവളുടെ മനസ്സ് വിഷമിക്കും ……….
ശാന്തയോട് തൻ്റെ മനസ്സിലെ വിഷമങ്ങൾ പങ്ക് വച്ചതോടെ തൻ്റെ മനസ്സിലെ ഭാരം കുറഞ്ഞു എന്ന് അറിഞ്ഞ രാജേന്ദ്രൻ അവളെ തൻ്റെ മടിയിലേ ക്ക് പിടിച്ച് ഇരുത്തി ………. ഇരു കാലുകളും അവ ൻ്റെ വലതു വശത്തേക്ക് ഇട്ടു വലത് കൈ കൊണ്ട് അവനെ ചുറ്റി അവൻ്റെ മടിയിൽ അമർന്നു ഇരുന്ന ശാന്തയെ ചേർത്ത് പിടിച്ചു കൊണ്ട് വരാന്തയിലെ ചുവരിലേക്കും കൂരയിലേക്കും നോക്കി കൊണ്ട് രാജേന്ദ്രൻ പറഞ്ഞു ………..
നിനക്ക് ഓർമ്മയുണ്ടോ ശാന്തെ നമ്മൾ എത്ര കഷ്ടപ്പെട്ടാണ് ഈ കൂര ഉണ്ടാക്കിയതെന്ന് അന്ന് നീ ശ്രുതിയെ ആറ് മാസം ഗർഭിണി ആയിരുന്നു ……… അന്ന് നമുക്ക് ഇത് കൂര അല്ലായിരുന്നു ചേട്ടാ കൊ ട്ടാരം ആയിരുന്നു ! നിന്നെ കൈ പിടിച്ചു എൻ്റെ വീട്ടി ലേക്ക് കൊണ്ട് വന്ന ശേഷം നീ ആയിരുന്നു എന്നോ ട് ആവശ്യപ്പെട്ടത്ത് ………… “നമുക്കും വേണം ചേട്ടാ ചെറി യൊരു വീട് ” എന്ന് , പിന്നെ നമ്മൾ ഒട്ടും വൈകാതെ തന്നെ വീടിൻ്റെ പണി തുടങ്ങി ……….
നിറവയറും താങ്ങി പിടിച്ചു കൊണ്ട് ഉത്സാഹ ത്തോടെ കൈ കോട്ടിന് മണ്ണ് വെട്ടി കൂട്ടി അരിച്ചെടു ത്ത് ചളിയാക്കി കൂട്ടുന്ന നിൻ്റെ സന്തോഷം നിറഞ്ഞ മനസ്സ് ഇന്നും എൻ്റെ മനസ്സിലുണ്ട് ശാന്തെ ! ………. അവളെ തൻ്റെ മാറോടു മുറുകെ ചേർത്ത് അണച്ചു കൊണ്ട് അവൻ പറഞ്ഞു ……. അന്നൊക്കെ നമു ക്ക് ഒരു നിമിഷം പോലും പരസ്പരം പിരിഞ്ഞ് ഇരി ക്കാൻ കഴിയുമായിരുന്നില്ല ! നമ്മുടെ രണ്ടു പേരുടെ യും പിന്നെ മരിച്ചു പോയ അർജ്ജുനൻ മേസ്ഥിരിയു ടെയും കഠിനാധ്വാനം കൊണ്ട് ആയിരുന്നു നമ്മുടെ ഈ കൊച്ചു വീട് നമുക്ക് ഉണ്ടാക്കാനായത് ………