“എന്ത് സോഫ്റ്റ്‌വേറാ?”
“ഏയ് , വരക്കാനുള്ള കുറച്ച് ടൂൾസാ”
“ഓഹ് അങ്ങനെ , ശരി ഞാൻ കുളിച്ചിട്ട് വരാം” അതും പറഞ്ഞ് ശ്രീക്കുട്ടി രണ്ടാം നിലയിൽ ്് തന്നെയുള്ള അവളുടെ മുറിയിലേക്ക് നടന്നു.
“അല്ല , ചായ നീ ഇട്ടതാരുന്നോ?” അവന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞ് നിന്നു.
“ഉം” അതെ എന്ന രീതിയിൽ അവൾ തലയാട്ടി.
“നല്ല രസമുണ്ടായിരുന്നു , അതുകൊണ്ട് ചോദിച്ചതാ” ഞാൻ ഒരു ചിരിയോടെ പറഞ്ഞു.
അത് കേൾക്കുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം അറിയാൻ എനിക്ക് ആളുടെ മുഖത്തേക്ക് നോക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
അവൾ പോയ ശേഷം ഞാൻ പണി തുടർന്നു.
കുറച്ച് കഴിഞ്ഞപ്പോൾ താഴെ നിന്ന് ടീവിയുടെ ശബ്ദം കേട്ടു തുടങ്ങി. അൽപസമയം കഴിഞ്ഞപ്പോൾ ശ്രീക്കുട്ടി ഒരു കസേരയും വലിച്ച് എന്റെ അടുത്ത് കൊണ്ടിട്ട് ഇരിപ്പുറപ്പിച്ചു.
“നിനക്ക് പഠിക്കാനൊന്നൂല്ലേ?” സ്ക്രീനിലേക്കും മുഖത്തേക്കും നോക്കിയിരുന്ന ്് അവളോടായി അവൻ ചോദിച്ചു.
“ഇല്ല” അത് ഇഷ്ടപ്പെടാത്ത പോലെ അവൾ പറഞ്ഞു.
“ഞാനുള്ളത് കൊണ്ടാണോ? നീ എന്നെ തല്ല് കൊള്ളിക്കോ?”
“അയ്യടാ , പഠിക്കാനുള്ളത് ഞാൻ പഠിച്ചോളാ , സാറ് ക്ളാസെടുക്കണ്ടാട്ടോ” അവർ രണ്ടുപേരും ചിരിച്ചുപോയിരുന്നു.
പിന്നെയും കുറച്ച് സമയമെടുത്തു ടൂൾസ് മുഴുവൻ സെറ്റാക്കാൻ. അത്രയും സമയം അവളും എന്റെ കൂടെ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു. മടുപ്പിക്കുന്ന ആ പ്രവർത്തിക്ക് ഇടയിൽ അവളുടെ സാന്നിധ്യം ശരിക്കും ഒരു അനുഗ്രഹം തന്നെയായിരുന്നു. പഠിക്കാൻ ഒന്നുമില്ലേ എന്ന് ചോദിച്ചെങ്കിലും അവൾ അടുത്ത് തന്നെ ഇരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ☺️
ഒരുവിധത്തിൽ കാര്യങ്ങൾ ഒതുക്കി ഞങ്ങൾ താഴേക്ക് ചെന്നു.
ആന്റിയും അങ്കിളും ടീവി കാണുകയാണ്.
“ആഹ് , എന്തായി കിച്ചൂ , കഴിഞ്ഞോ?”
“ഏയ് , ഇല്ല അച്ഛാ , സോഫ്റ്റ്‌വേർ ശരിയാക്കുവായിരുന്നു” ഹരി അങ്കിളിന് ശ്രീക്കുട്ടിയാണ് മറുപടി കൊടുത്തത്.
“അല്ലാ , മാടത്തിന് പഠിക്കാനൊന്നുമില്ലേ?” ആന്റി ചോദിച്ചതും ഞാൻ അവളെ നോക്കി.
“അവള് പഠിക്കുവായിരുന്നു” ഇഞ്ചി കടിച്ചത് പോലെ നിൽക്കുന്ന അവളെ കണ്ട് ഞാൻ പറഞ്ഞു.