എന്നും എന്റേത് മാത്രം 3 [Robinhood]

Posted by

ഒരുകാലത്ത് എല്ലാമായിരുന്ന കൂട്ടുകാർ പോലും അന്നത്തെ സംഭവത്തിന് ശേഷം യാതൊരു ബന്ധവും കാട്ടിയിട്ടില്ല. എല്ലാവരേയും പോലെ അവരും ഞാൻ അങ്ങനെ ചെയ്തെന്ന് കരുതിക്കാണും.

ആകെ ഒതുങ്ങി ജീവിച്ചിരുന്ന എന്റെ ലൈഫിലേക്ക് ഇടിച്ചു കേറി വന്നതാണ് അവൾ , റിയ.

ഇവിടെ എനിക്ക് കിട്ടിയ ആദ്യത്തെ സുഹൃത്. ഒഴിഞ്ഞ് മാറിയപ്പോഴും പിന്നെയും എന്റെ അടുത്തേക്ക് വന്നവൾ. എല്ലാം അറിഞ്ഞ് എന്നും ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ.

“സത്യം പറഞ്ഞാ നീയും അവളുമൊക്കെയാ എന്നെ മാറ്റിയത്” മുന്നിലെ ടേബിളിൽ ഇരുന്ന കോഫി അവൻ പതിയെ കുടിച്ചു.

“ഐശു , നീ എന്താ കഴിക്കാത്തെ?” അവളുടെ മുന്നിൽ അതേപടി ഇരിക്കുന്ന കോഫി കപ്പ് കണ്ട് നവി ചോദിച്ചു.

അൽപം കുടിച്ചു എന്ന് വരുത്തി അവൾ അവന് പറയാനുള്ളത് കേൾക്കാൻ ആകാംഷയോടെ അവനെ നോക്കി.

“നീ നല്ല കുട്ടിയാ. എനിക്ക് നിന്നെ ഇഷ്ടവുമാണ് പക്ഷേ , അത് ഒരിക്കലും പ്രണയമല്ലെടോ”

“നീയും , റിയയുമൊക്കെ എന്റെ കൂട്ടുകാരല്ല , അതിനും അപ്പുറം ആരൊക്കെയോ ആണ്. എന്റെ ചിന്നൂനേയും , മാളൂനേയും പോലെയാ നിങ്ങള് രണ്ടും എനിക്ക്. ന്നെക്കാളും നല്ല ഒരാളെ നിനക്ക് കിട്ടും”

കുറച്ച് നേരം അവർക്കിടയിൽ മൗനം മാത്രം നിറഞ്ഞുനിന്നു.

“നവീ , നിനക്ക് വിഷമമായോടാ?”

“ഏയ് , നിന്നോട് പറഞ്ഞില്ലെങ്കിലും ഈ ദിവസം ഞാൻ അതൊക്കെ ഓർക്കാതിരിക്കില്ല” ചിരിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് മനസ്സിലാകാതെ അവൾ നോക്കി.

“എന്റെ ശ്രീക്കുട്ടി , അല്ല ശ്രീലക്ഷ്മി ഹരിപ്രസാദ് ഒരു ഭാര്യയായിട്ട് ഇന്നേക്ക് രണ്ട് വർഷമായി”

എല്ലാം പറഞ്ഞ് നിർത്തുമ്പോഴേക്കും ഇറ്റ് വീഴാൻ വെമ്പിയ കണ്ണുകൾ അവൾ കാണാതിരിക്കാൻ അവൻ എഴുന്നേറ്റ്ഇരുന്നു. ക്യാഷ് കൗണ്ടറിന് അടുത്തേക്ക് നടന്ന നവനീത് പക്ഷെ തന്റെ പിറകിൽ കരച്ചിൽ അടക്കി ഇരുന്ന അവളുടെ മുഖം എന്തുകൊണ്ടോ കണ്ടില്ല.

ഉച്ചയ്ക്ക് ശേഷം കിട്ടിയ അൽപസമയം ഫോണിൽ തള്ളിനീക്കുകയായിരുന്നു റിയ. രാഹുലുമായുള്ള ചാറ്റ് പുരോഗമിക്കുന്നതിന്റെ ഇടയിലാണ് ശൂന്യമായ നവനീതിന്റെ ക്യാബിൻ അവളുടെ ശ്രദ്ധയിൽ പെടുന്നത്.

“Then ok yar, call you later” അത്രയും പറഞ്ഞ് ചാറ്റ് അവസാനിപ്പിച്ച് അവൾ എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *