നിങ്ങൾ എന്റെ ആരും അല്ലല്ലോ…
ഉടനെ തന്നെ കിട്ടി എന്റെ ഇടത്തെ കവിളിനിട്ടു..
ഡി… നീ എന്നാതിനാ അവനെ തല്ലിയത്
ക്രിസ്റ്റിന മിസ്സ് ആൻ മിസ്സിനോട് ദേഷ്യപ്പെട്ടു…
പിന്നല്ലാതെ… ഇത്രേം നാളും നിന്റെ പുറകെ നടന്നതും ഇതൊക്കെ ചെയ്തതും എന്നാ നീ ആരും അല്ലാത്തത് കൊണ്ടാണോ…
നിന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ടു തന്നെയാ നിന്റെ പുറകെ നടന്നതും…
നിന്നെ ഉമ്മവെച്ചതും…
എന്നിട്ടും നിനക്കെന്ന ഒന്നും മനസിലാകാത്തെ…
എന്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകി…
ഞാൻ അവിടെ നിന്ന് കരഞ്ഞു…
മ്മച്… എടി നീ എന്നാ കോപ്പ കാണിച്ചേ… നിന്റെ പാവ വെല്ലോം ആണോ അവൻ… നമ്മൾ ഇതുവരെ അവനോടു പറഞ്ഞില്ലാലോ പിന്നെങ്ങനെ അവനു മനസിലാകുന്നെ…
എനിക്ക് ഇവര് പറയുന്നത് ഒന്നും മനസിലാകുന്നില്ല…
ഒന്നും മനസിലാകാതെ കരഞ്ഞോണ്ട് നിന്ന എന്നോട് ക്രിസ്റ്റിന മിസ്സ് പറഞ്ഞു…
എടാ മണ്ടാ അവൾക്കു നിന്നെ ഇഷ്ടമാ….
ഒരു നിമിഷം ഞാൻ ഞെട്ടി. ആദ്യമായിട്ടാ ഒരു പെണ്ണ് എന്നോട് ഇഷ്ടമാണ് പറയുന്നത്.
ഇത് ഞാൻ പ്രതീക്ഷിച്ചതാ പക്ഷെ അങ്ങോട്ട് ചോദിക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാ ഇത് ഞാൻ ഇത്ര നാളും മനസ്സിൽ കൊണ്ട് നടന്നത്…
എനിക്കും നിന്നെ ഇഷ്ടമാ…
എഹ്…
….
ഇത് ഞാൻ പ്രതീക്ഷിച്ചില്ല…
….
ഇത്ര നാളും ഞങ്ങൾ രണ്ടുപേരും മാത്രം ഒരുമിച്ചു ജീവിച്ചു. ഞങ്ങൾക്കിടയിൽ ഒരു മറയും ഇല്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. പക്ഷെ നിന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമായി…
ഇത് ഒരു ഭ്രാന്തായിട്ട് നിനക്ക് തോന്നും പക്ഷെ ഇത് ഞങ്ങളുടെ ഫീലിംഗ്സ് ആണ്…
നിന്നെ ഞങ്ങൾ ആർക്കും കൊടുക്കില്ല…
….
എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല..
എന്റെ ഹൃദയം ഇപ്പൊ പൊട്ടിത്തെറിക്കും…
ഞാൻ…എനിക്ക്…എനിക്ക് ഒന്നും… മനസിലായില്ല..
ഞാൻ എന്നാ പറയണ്ടേതു എന്ന് അറിയാതെ നിന്ന്.
…
സത്യത്തിൽ എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു… ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു…
…
ഇനി ഏതായാലും ഇവിടെ നിക്കേണ്ട നമ്മക്ക് വീട്ടിലേക്ക് പോകാം…
അവര് തമ്മിൽ പറഞ്ഞു..