പുറത്തേക്കിറങ്ങി. എന്നെയും എന്റെ പിന്നില്‍ നിന്ന ജാന്വേച്ചിയേയും കണ്ടൊന്ന് പകച്ചു. പിന്നെ പതിമടങ്ങ് ദേഷ്യത്തോടെ ടോർച്ചെടുത്ത് ഇരുട്ടില്‍ പുറത്തേക്ക് പോയി. ഇടയ്ക്ക് അമ്മയെ നല്ല തെറിയും വിളിച്ചു. “ പട്ടിക്കഴുവേറിമോള്..”
അച്ഛൻ പോയിക്കഴിഞ്ഞുടൻ ജാന്വേച്ചി അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. അവർ കട്ടിലിൽ കമഴ്ത്തുകിടന്ന് ഏങ്ങലടിക്കുകയായിരുന്നു. ചേച്ചി അമ്മയെ പിടിച്ചെഴുന്നേല്പിച്ച് കട്ടിലിരുത്തി. ആ കവിൾ തിണർത്ത് കിടക്കുന്നു. കടവായിൽനിന്ന് ചോരയൊഴുകുന്നു.
“ നളിനീ… എന്താ പറ്റിയേ… എന്തുണ്ടായി?” ചേച്ചി വേവലാതിയോടെ ചോദിച്ചു. ഉത്തരമായി ഏങ്ങലടി മാത്രം. ജാന്വേച്ചി അമ്മയെ മാറോടണച്ചു.
“ കരയാതെ മോളേ… എന്താ പറ്റിയേന്ന് പറ…”
“ ഇനീം ഞാന്‍ എത്ര താഴണോന്ന് പറ ചേച്ചി…. സഹിക്കാവുന്നേന്റെ പരമാവധി സഹിച്ചില്ലേ… ചേച്ചിക്കും അറിയാലോ ഒക്കെ….” അമ്മ അവരുടെ നെഞ്ചിൽകിടന്ന് തേങ്ങി.
“ അച്ഛൻ ഒത്തിരി തല്ലിയോ… എന്തിനാ തല്ലിയേ അമ്മേ…” ഞാൻ അമ്മയുടെ കവിളിൽ തടവി. ‘ഹാ…’ അമ്മ വേദനിക്കുന്നത് പോലെ അനങ്ങി.
“ നീ പോ മോനെ… കുഞ്ഞ് ഇതൊന്നും കാണണ്ട… പോയി കിടന്ന് ഉറങ്ങാൻ നോക്ക്…” ജാന്വേച്ചി പറഞ്ഞു. സംസാരത്തിൽ ഒരു ഗൗരവം.
“ ചേച്ചി എന്തായീ പറേന്നേ? ഇത്.. ഇതെന്റെ അമ്മയല്ലേ… ഞാനല്ലേ തെരക്കണ്ടേ എന്താ പറ്റിയേന്ന്…” ഞാൻ വികാരവിക്ഷോഭത്തോടെ വാദിച്ചു.
അമ്മ എന്നെ നോക്കി കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല.
“ നീ ഇവിടെ നിന്ന് ഓരോന്ന് കുത്തിക്കുത്തി ചോദിക്കുന്നത് ഞാൻ ചോദിക്കുന്ന പോലല്ല വിനു… നിന്നോക് പറയാൻ ബുദ്ധിമുട്ടും കാണും… നീ ചെല്ല്… ജാന്വേച്ചിയാ പറയുന്നെ… ഉംംം.” ചേച്ചി അമ്മയെ ഒരു കൊച്ചുകുഞ്ഞിനെ പോലെ നെഞ്ചോടു ചേര്‍ത്തണച്ച് പിടിച്ചു.
അകത്തു നടന്ന അടിയുടെ അറ്റവും മൂലയും കേട്ടതുവച്ച് അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. അച്ഛന്റെ അവിഹിതത്തെപ്പറ്റി.. അതും എന്റെ പ്രായമുള്ള ഒരു പെണ്ണിന് വയറ്റിലുണ്ടാക്കിയതിനെപ്പറ്റി എങ്ങനെ ഒരമ്മ മോനോട് പറയും?! മനസ്സും ശരീരവും വെന്തുരുകുന്ന അമ്മയെ സാമീപ്യം കൊണ്ട് കൂടുതല്‍ വേദനിപ്പിക്കാന്‍ എനിക്കും തോന്നിയില്ല. പിന്നെ അവിടെ നിന്നതുമില്ല. തിരികെ നടക്കുമ്പോഴും അമ്മയുടെ ഏങ്ങലടി കാതില്‍ വന്നടിച്ചുകൊണ്ടിരുന്നു.
******
അന്നുരാത്രി ജാന്വേച്ചിയുടെ കതകിന് മുട്ടിയിട്ടും അവർ തുറന്നില്ല. ‘നീ പോവുന്നുണ്ടോ വിനു’ എന്നും പറഞ്ഞ് ആട്ടിയകറ്റി. രാവിലെ എനിക്ക് മുഖം തരാതിരിക്കാൻ നേരത്തെ പോവുകയും ചെയ്തു. മോന്