“അമ്മ എന്താ തെളിച്ചു പറ ”
ഞാൻ അമ്മയെ നോക്കി…അമ്മ എന്നോട് അന്ന് അവൾക്കു സംഭവിച്ച കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു….
>>>>>>>>>>>>>>>⚡️<<<<<<<<<<<<<<<<
(എന്റെയും അവളുടെയും കല്യാണം നടന്ന ദിവസം )
രമിത ഫോൺ എടുത്തു ഗോകുലിനെ ഡയൽ ചെയ്തു…..
എന്താടി പോത്തേ രാവിലേ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..”
“എണിറ്റു പോടാ കുംഭകര്ണ……. മണി 10 ആയി..”
“ഡി രാവിലെ എന്നെ കളിയാക്കാൻ ആണോ വിളിച്ചേ….”
ഞാൻ ദേഷ്യത്തിൽ ചോദിച്ചു…..
“അല്ലേടാ…. ഞാൻ ഇന്ന് നാട്ടിൽ പോകുവാ.. അച്ഛൻ വിളിച്ചു… അത് പറയാൻ വിളിച്ചത…. ”
“നീ എങ്ങോട്ടോ കെട്ടി എടു…. ഞാൻ എന്ത് വേണം…. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ”
“എന്നാൽ ശെരി ഗുണ്ട ഉറങ്ങിക്കോ…. ഞാൻ വീട്ടിൽ എത്തീട്ടു വിളിച്ചു പറയാം ”
“ശെരി നോക്കി പോ…… ഓക്കേ ബൈ…..
ഫോൺ വച്ച ശേഷം… തുണി എല്ലാം പാക്ക് ചെയ്‌ത് അവൾ നാട്ടിൽ പോകാനായി ഇറങ്ങി… കൊട്ടുകാരോട് എല്ലാം യാത്ര പറഞ്ഞു അവൾ പോകാനായി ഹോസ്റ്റൽ വിട്ടു ഇറങ്ങി…..
അവളുടെ ഹോസ്റ്റൽ മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിൽ ആണ് അത് കൊണ്ട് ഒരു ഇടവഴി കയറി വേണം മെയിൻ റോഡിൽ എത്താൻ.. അവൾ ബാഗും തൂക്കി ഇടവഴിയിലുടെ നടന്നു. അപ്പോൾ തന്നെ അവളുടെ പുറകെ ഒരു കാർ വരുന്നുണ്ട്.. അവൾ അതിനു പോകാൻ വേണ്ടി കുറച്ചു ഒതുങ്ങി എങ്കിലും ആ വണ്ടി അവളുടെ അടുത്ത് നിർത്തി….. ഇടവഴിക്കു സാമിപം വീടുകൾ ഉണ്ട് എങ്കിലും വഴിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല…..
ആ വണ്ടി അവളുടെ അടുത്ത് നിർത്തിയതും അവൾ ഒന്ന് ചെറുതായിട്ട് പേടിച്ചു.. ഉടനെ വണ്ടിയിൽ നിന്നു ഇറങ്ങിയ ആൾ അവളെ വലിച്ചു വണ്ടിയിൽ ഇട്ടു.. അവളുടെ മുഖത്തു എന്തോ സ്പ്രേ ചെയ്തു.. അവൾക്കു അപ്പോൾ തന്നെ ബോധം പോയി….