ഞാൻ പതുക്കെ എണിറ്റു വാതിലിനു അടുത്ത് പോയി… ഞാൻ വാതിൽ തുറന്നു.. നോക്കിയപ്പോൾ ചേട്ടത്തിയാണ് ആ കണ്ണുകൾ കണ്ടു ഞാൻ ഭയന്ന് വിറച്ചു… ഇതിനു മുൻപ് ഞാൻ ചേട്ടത്തിയെ ഇങ്ങനെ കണ്ടിട്ടില്ല… ഏട്ടത്തി എന്റെ അടുത്ത് വന്നു കരണം നോക്കി ഒരണ്ണം പൊട്ടിച്ചു…… ഒരു അടി ഞാൻ പ്രേതീക്ഷിച്ചു എങ്കിലും അതിനു ഇത്രയും ശക്തി ഉണ്ടാകും എന്ന് കരുതിയില്ല…..അടിയുടെ ആഘാതത്തിൽ ഞാൻ നിന്ന ഇടത്തു നിന്നും ഒന്ന് നീങ്ങി പോയി…. ആ അടിയിൽ എൻറെ കിളി എല്ലാം പോയി.. ആ അടിയുടെ വേദന മാറും മുൻപ് പിന്നെയും രണ്ടെണ്ണം കൂടി കിട്ടി… അടിയുടെ…… അടികൊണ്ട് ഞാൻ ആകെ വല്ലാതെ ആയി.. എന്റെ കവിളും ചുണ്ടും പൊട്ടി ചോരവന്നു..
എന്നിട്ടും ഞാൻ അവിടെ നിന്നു മാറിയില്ല…….. ഇനി എന്ത് ചെയ്താലും കൊള്ളാൻ തയാറായി ഞാൻ നിന്നു…. വേദന കൊണ്ട് എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു….
പിന്നെ ഒട്ടും പ്രേതീക്ഷിക്കാത്ത കാര്യം ആണ് ഉണ്ടായത്.. ചേട്ടത്തി എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി… എന്നോടുള്ള സ്നേഹവും വാത്സല്യവും ആ പ്രവർത്തിയിൽ ഉണ്ടായിരുന്നു…. എന്നെ കെട്ടിപിടിച്ചു കരയുന്ന ചേട്ടത്തിയെ കണ്ടപ്പോൾ എനിക്കും വല്ലാതെ ആയി.. ഇത്രയും കാലം കാണാത്തത്തിൽ ഉള്ള സങ്കടത്തിൽ ആണ് എന്നെ തല്ലിയത് എന്ന് എനിക്ക് മനസ്സിലായി…
“ഇത്രയും കാലം എവിടെ ആയിരുന്നെടാ….. നിന്നെ കാണാതെ ഞങ്ങൾ എന്ത് മാത്രം കരഞ്ഞിട്ടുണ്ട് എന്ന് അറിയാവോ??… എന്തിനാടാ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിച്ചത്… എന്ത് പ്രശ്നം ഉണ്ടേലും നമുക്ക് ശെരിയാക്കാം ആയിരുന്നില്ലേ ”
“എന്നോട് ക്ഷെമിക്കു ചേട്ടത്തി… പറ്റി പോയി.. അന്ന് ആരും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല..എന്നെ ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല…അത് കൊണ്ട ഞാൻ അങ്ങനെ ചെയ്തത”
ഞാനും കരഞ്ഞു സങ്കടം എല്ലാം ചേട്ടത്തിയോട് പറഞ്ഞു….. എനിക്ക് അപ്പോൾ കുറച്ചു ആശ്വാസം ആയി….. പിന്നെ ചേട്ടത്തി എന്നെയും വിളിച്ചു താഴെ കൊണ്ട് പോയി.. താഴെ അമ്മയും ചേട്ടനും ഇരിക്കുന്നുണ്ടായിരുന്നു… ചേട്ടന്റ കയ്യിൽ അവരുടെ കുട്ടിയും….