ദൂരെ ഒരാൾ 5 [വേടൻ]

Posted by

 

കരച്ചിലിന് ഒരു അറുതി വന്നപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കി അത് ചോദിച്ചപ്പോ ഇല്ല എന്ന് പറയാൻ ആണ് തോന്നിയെ… അല്ലേലും കുടിച്ചിട്ട് എന്ത് കിട്ടാനാ. സ്നേഹിക്കുന്നവരെ വെറുപ്പിക്കാൻ എന്നല്ലാതെ. അതോടെ പെണ്ണിന്റ മുഖം പൂർണ്ണ ചന്ദ്രന്റെ ശോഭയിൽ എത്തി.

 

” മതി കരഞ്ഞത് വാ എണ്ണിക്കു ”

 

അവളേം കൊണ്ട് ബാത്രൂംലേക്ക് നടന്നു പിടിച്ചു നിർത്തി അവളുടെ കണ്ണീരിൽ കലർന്ന വാടിയ മുഖം ഞാൻ കഴുകിച്ചുകൊടുത്തു അപ്പോളെല്ലാം ആ കാണുകൾ എന്റെ മുഖത്തായിരുന്നു.. കൊണ്ട് വന്ന് ബെഡിൽ ഇരുത്തി ടവൽ കൊണ്ട് മുഖവും കൈയും തുടച്ചു അവളുടെ ബാഗിൽ നിന്ന് ഐ ലെനർ ഉം പൊട്ടും എടുത്തു തൊടുവിച്ചു.

 

” ആ ഇപ്പോ കാണാൻ ഒരു ചേല് ഒക്കെ വന്ന് ”

 

അവളുടെ നേരെ കണ്ണാടി നീട്ടികൊണ്ട് ഞാൻ അത് പറഞ്ഞപ്പോ പെണ്ണിന് നാണം കാരണം മുഖം കുനിഞ്ഞു.

 

” അതേ ഇങ്ങനെ നാണിച്ചോണ്ട് ഇരുന്നാൽ മതിയോ… ഉറങ്ങണ്ടെ പെണ്ണെ .. ”

 

വിരലുകൾ കൊണ്ട് അവളുടെ മുഖം ഉയർത്തികൊണ്ട് ഞാൻ അത് ചോദിച്ചപ്പോ വീണ്ടും നാണം

 

” ഒന്ന് പോ…. നന്തുട്ടാ… ”

 

” മം.. വാ വന്ന് കിടക്കാൻ നോക്ക് ”

നിദ്ര

 

പിറ്റേന്ന് രാവിലെ തന്നെ റെഡി ആയി കറങ്ങാൻ എന്നും പറഞ്ഞു എല്ലാരും കൂടെ ഇറങ്ങി…. ഈ എലിസബത്ത് എന്നിലെ മൃഗത്തെ ഉണർത്തുവോ… ഇറുകിയ പിങ്ക് ടി ഷർട്ടും ജിൻസിലും അവൾ ഓ വർണ്ണിക്കാൻ പറ്റുന്നില്ലെടെ…. കടിച്ചു പറിക്കാൻ തോന്നിപ്പോയി. അഹ് എന്താ ഒരു സ്ട്രക്ച്ചർ എന്റെ അളിയാ… നെയ് മുറ്റിയ ഉരുപ്പടി…

 

” നമ്മക്ക് ഒന്ന് നടന്നാലോ….? ”

 

എന്റെ അടുത്തേക് വന്നിട്ട് ചോദിച്ചാ ആ ചോദ്യത്തിന് ഞാൻ തല അനക്കി ശെരിയെന്ന അർത്ഥത്തിൽ. ഓരോന്ന് സംസാരിച്ചും ചിരിച്ചും കളിച്ചും. മാഡം എന്നാ സ്ഥാനം ഒക്കെ മറന്നു എന്നോട് ചിരിച്ചും കളിച്ചും നടക്കുന്ന എലിസബത്തിനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നി ( നല്ലത് ചിന്തിക്കുക ലോകമേ )

Leave a Reply

Your email address will not be published. Required fields are marked *