ദേവാദി 12 [അർജുൻ അർച്ചന]

Posted by

ഋതു ഇങ്ങനെ സ്നേഹിച്ചുകാണുമോ എന്ന് ഞാൻ ചിന്തിച്ചു…..

 

” ആദീ ഞാൻ കരുതി അവിടെ എന്തായി എന്നറിയാൻ വിളിച്ചേ ആകുമെന്ന്… അതോണ്ടാ ഞാൻ രാവിലെ തന്നെ പോന്നേ എല്ലാം പറയാൻ… പക്ഷെ… നീ.. അപ്പോ….. ”

 

എവിടെ നിന്നോ എന്നെ സങ്കടം വന്നു മൂടി……കണ്ണുകൾ നിറഞ്ഞു…..

 

 

” ദേവ്…..നിന്നെ നഷ്ടപ്പെടുത്താൻ വയ്യെനിക്ക്….എനിക്ക് നിന്നെ വേണം.. എനിക്ക് മാത്രം……

കഴുത… നിനക്ക് ഫോൺ എടുത്താൽ എന്താ….. അതോ ഞാൻ ഇല്ലാത്തതുകൊണ്ട് ഋതുവുമായി വല്ലതും നടന്നോ അതുകൊണ്ടാണോ ഇനി…..”?

 

 

” ആദീ ദിസ്‌ ഈസ്‌ ദി ലിമിറ്റ്…….”

 

 

എന്റെ ശബ്ദം ഉറച്ചു… പക്ഷെ അപ്പോഴും എന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു……….

 

 

അവളുടെ സങ്കടം മാറി ഇപ്പോൾ സ്വരത്തിനു നല്ല ദേഷ്യം ഉണ്ടായിരുന്നു………

 

” തീരെ താല്പര്യം ഇല്ലാത്ത ഒരാളുടെ മുന്നിൽ ഇമ്മാതിരി പോയി ഇങ്ങനെ നിക്കുന്നത് എന്തൊരു ഇറിറ്റേഷൻ ആണെന്ന് നിനക്ക് അറിയോ…. എവിടെ വിളിച്ചാൽ പോലും എടുക്കില്ല അപ്പോഴാ………തെറ്റാണ് എന്റെ തെറ്റാണ് നിന്നെ സ്നേഹിച്ചത്….. ഇതൊന്നും വേണ്ടായിരുന്നു…. കുറച്ചൂടെ മെച്ച്വേർഡ് ആയിട്ടുള്ള ആളെ സ്നേഹിക്കാമായിരുന്നു……ഇത്…. ”

 

എനിക്കതു കൊണ്ടു … അപ്പൊ എന്ത് ചെയ്യാൻ പാടില്ലായിരുന്നോ അതുതന്നെ ഞാൻ ചെയ്തു……..

 

കൈയകലത്തിൽ നിന്ന അവളെ വലിച്ച് ചുവരിലോട്ട് ചേർത്ത് നിർത്തി……

 

രണ്ടു കൈ കൊണ്ടവളുടെ മുഖം പിടിച്ചു ഞാൻ ന്റെ ചുണ്ട് അവളുടെ ചുണ്ടിനോട് കോർത്തു……. എന്റെ ഭ്രാന്ത് ഞാൻ അതിൻ മേലെ തീർത്തു ന്ന് പറയാം……

 

അവളുടെ നാവിന്റെ എന്റെ ചുണ്ട് കൊളുത്തി വലിച്ചെടുത്തു….ചുണ്ടിൽനിന്ന് വഴുതി അവളുടെ കഴുത്തിലേക്കും ന്റെ ഭ്രാന്ത് ഒട്ടും ചോരാതെ ഞാൻ ഇഴഞ്ഞിറങ്ങി….

 

അവിടെ നിന്നു കാതിലേക്കും എന്റെ നാവ് ഓടി നടന്നു ….അവളുടെ ചെവിയിൽ എന്റെ പല്ല് പതിഞ്ഞതിന്റെ സ്വരം അവളെന്റെ മുടി കൈയിൽ കൊരുത്തത്തിനൊപ്പം എന്റെ കാതിലെത്തി……..

 

അവിടെ നിന്നും വീണ്ടും അവളുടെ ചുണ്ടിനെ സ്വന്തമാക്കുമ്പോൾ എന്റെ ഭ്രാന്ത് അടങ്ങിയിരുന്നില്ല…. അത് കാമത്തിന്റേതല്ല…. അതവളോടുള്ള എന്റെ ഭ്രാന്തമായ ഇഷ്ടമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു……..

Leave a Reply

Your email address will not be published. Required fields are marked *