“സോറി..നിന്നെ ഞാൻ ഒത്തിരി വേദനിപ്പിച്ചു അല്ലെ.. “
ഞാൻ : ഞാൻ നിന്നെ വേദനിപ്പിച്ച കൊണ്ട് അല്ലെ…സാരമില്ല
എന്റെ സങ്കടം എല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതെ ആയപോലെ…ഇവളെ എനിക്ക് മനസിലാവുന്നില്ല…ഇവളുടെ മൈൻഡ് എപ്പോളാ മാറുന്നെ എന്ന് ഇവൾക്കു പോലും അറിയില്ല എന്നാ തോന്നുന്നേ…ഞാൻ മനസ്സിൽ ഓർത്തു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
അവൾ : അവന്റെ ഒരു ചിരി…എടാ..ചേട്ടാ…. ഇനി എന്നെ അങ്ങനെ ഒന്നും ചെയ്യല്ലേ…എനിക്ക് ഒത്തിരി വേദന എടുത്തു…
ഞാൻ : നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്…
അവൾ :വയറു വേദന ഉണ്ട്…
ഞാൻ : എടി.. എനിക്ക് നീ ഇല്ലാതെ പറ്റില്ലടി…ഇത്രേം പെട്ടന്ന് നീ എന്റെ ഉള്ളിൽ കയറിയത് എങ്ങ്നെ അന്ന് അറിയൂല.. നീ മിണ്ടാതെ ഇരുന്നപ്പോൾ.. ഞാൻ അങ്ങ് ഇല്ലാണ്ട് ആയപോലെ…ഞാൻ അങ്ങ് ഒറ്റക്ക് ആയപോലെ..
അവൾ ഒന്ന് ചിരിച്ചിട്ട്.. കൈ കോർത്തു എന്റെ തോളിൽ തല വെച്ചു കിടന്നു…
ഞാൻ : “ആമി…”
അവൾ തോളിൽ നിന്നും എണിറ്റു എന്നെ സൂക്ഷിച്ചു നോക്കി..
ഞാൻ : “അമൃത എന്ന് എപ്പോളും വിളിക്കാൻ നല്ല പാട…”
ഞാൻ ചിരിച്ചോണ്ട് അവളോട് പറഞ്ഞു.. അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു വീണ്ടും കിടന്നു…
അവൾ : നിനക്ക് ഇപ്പോൾ എന്താ തോന്നുന്നേ….
ഞാൻ ഒന്ന് ചിരിച്ചിട്ട്….
ഞാൻ : എനിക്ക് നിന്നെ ഈ കുളത്തിൽ തള്ളി ഇടാൻ..
അവൾ : പോടാ പട്ടി…
ഞാൻ : ഹും.. ഞാൻ എങ്ങനെ ആണ് ഇത്രേം നേരം പിടിച്ചു നിന്നെ എന്ന് എനിക്ക് മാത്രേ അറിയൂ…
അവൾ : അയ്യോടാ…
ഞാൻ ഒന്നും മിണ്ടാതെ.. അവളെ തന്നെ നോക്കി ഇരുന്നു…കുറച്ചു നേരം കഴിഞ്ഞു..
ഞാൻ : നാളെ ഞാൻ പോകും….
അവൾ : ഇനി എപ്പോളാ നമ്മൾ കാണുന്നെ…