അമ്മ എല്ലാരുടേം വിശേഷം പറയുന്നുണ്ടാലും ഞാൻ ചുറ്റും അവളെ നോക്കുവാരുന്നു..അപ്പോളേക്കും അമ്മ കഴിക്കാനുള്ളതും ആയി വന്നു…ഞാൻ കഴിക്കാൻ തുടങ്ങി..
എന്നാലും അവൾ എന്തിയെ…ഇന്നലെ അവളുടെ മുഖത്തു ഒരു വിഷമം ആരുന്നു…ശേ എന്നാലും ഞാൻ ചെയ്തേ ശെരിയായില്ല.. ഇനി അവൾക് എന്നോടു ദേഷ്യം ആണോ…
“ ഡാ നീ എന്താ ആലോചിക്കുന്നേ…”
ഞാൻ ഒന്നും ഇല്ലാ എന്ന് ആംഗ്യം കാണിച്ചു…
അമ്മ : ഇന്ന് കൂടെ ഇവിടെ നിന്നിട്ട് നാളെ നമ്മക്ക് പോകാം…
ഞാൻ തിരിച്ചു ഒന്നും മിണ്ടിയില്ല…അമ്മ നടന്നു അടുക്കളയിലേക്ക് പോയി.
അവളെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ഞാൻ മനസ്സിൽ ഓർത്തു…. എനിക്ക് എന്തെന്നില്ലാത്ത ടെൻഷൻ…ഇരുന്നിട്ട് ഇരുപ്പ് ഉറക്കത്തപോലെ…ഞാൻ വേഗം കഴിച്ചു എണിറ്റു.. അടുക്കളയിൽ അമ്മായി ഉണ്ടായിരുന്നു..
“അമൃത എന്തിയെ അമ്മായി…”
അമ്മായി : അവൾ ഇവിടെ ഉണ്ടാരുന്നല്ലോ…പുറത്ത് വെല്ലം കാണും..
ഞാൻ അവിടുന്നു പയ്യെ വീടിനു പുറത്ത് ഇറങ്ങി അവളെ തപ്പാൻ തുടങ്ങി…വീട് മൊത്തം ചുറ്റി നടന്നു നോക്കിയിട്ടും അവളെ കാണുന്നില്ല….
ഞാൻ ഫോൺ എടുത്ത് അവളുടെ നമ്പറിൽ വിളിച്ചു…എടുക്കുന്നില്ല…വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് മെസ്സേജ് ഇട്ടു.
“ഡി നീ എവിടെയാ….”
ഞാൻ ഫോൺ പോക്കറ്റിൽ ഇട്ടു പന്തൽ അഴിക്കുന്ന സ്ഥലത്തു പോയി കുറച്ചു നേരം അമ്മാവന്റെ കൂടെ ഇരുന്നു…അവിടെ ഇരുന്നിട്ടും ഒരു സമാധാനം ഇല്ലാത്തപോലെ…ഞാൻ തിരിച്ചു റൂമിലോട്ട് നടന്നു…
ഹാളിൽ ചെന്നപ്പോൾ അമ്മായി, അമ്മയോട് പറയുന്നേ കേട്ടു…
“അവൾക് വയ്യാതെ ആയി …റൂമിൽ കിടക്കുവാ…ഹരിത പോയതിന്റെ വിഷമം കാരണം ആണ് എന്ന് തോന്നുന്നു ഇന്നലെ മുതൽ മിണ്ടാട്ടം ഒന്നും ഇല്ലാ ”
അമ്മ : രണ്ടു പേരും ഇപ്പോളും ഒന്നിച്ചു നടന്നത് അല്ലെ..
“അപ്പോൾ റൂമിൽ ഉണ്ട്.. “
ഞാൻ മനസ്സിൽ ഓർത്തു
ഞാൻ സ്റ്റൈർ കയറി അവളുടെ അടുത്തേക്ക് നടന്നു…. അവളുടെ റൂമിനു മുന്നിൽ നിന്ന് അകത്തേക്ക് നോക്കി. അവൾ അകത്തു കിടപ്പുണ്ട്…ഞാൻ ഡോറിൽ തട്ടി അവളെ വിളിച്ചു…അവൾക്ക് അനക്കം ഒന്നും ഇല്ലാ….