കല്യാണം 5 [കൊട്ടാരംവീടൻ]

Posted by

ഞാൻ : ആമി….

 

അവൾ : മ്മ്..

 

ഞാൻ : നമ്മൾ ഇനി എങ്ങനാ കാണുന്നെ…

 

അവൾ : ഇന്ന് കിടന്നപ്പോൾ എല്ലാം ഞാനും അത് ആലോചിക്കുവാരുന്നു…..

 

ഞാൻ : നിനക്ക് എന്നാ ക്ലാസ് തുടങ്ങുന്നേ…

 

അവൾ : അടുത്ത അഴിച്ച..

 

ഞാൻ : മ്മ്…

 

ഞങ്ങളുടെ ഇടയിലെ സംസാരത്തിനു വളരെ കാലതാമസം പോലെ…നാളെ ഞാൻ പോയാൽ ഇനി അവളെ എനിക്ക് കാണാൻ പറ്റുമോ…അവളെ എനിക്ക് നഷ്ട്ടമാകുമോ?? എന്നാ പേടിയിൽ..എനിക്ക് അവളോട്‌ ഒന്നും സംസാരിക്കാൻ പറ്റിയിരുന്നില്ല..

 

അവൾ : ഞാൻ പോകുവാ…വയ്യടാ..

 

പെട്ടന്ന് എനിക്ക് ഒരു ഷോക്ക് ഏറ്റപോലെ…എന്റെ ദേഹമൊക്കെ തളരുന്നപോലെ..എന്റെ മിഴികൾ അറിയാതെ നനഞ്ഞപോലെ…

 

ഞാൻ : ഞാൻ രാവിലെ പോകും..

 

എന്റെ മുഖംഭാവം കണ്ടിട്ടാവണം…അവൾ ഇരുകൈകൾ കൊണ്ടും എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു…

 

അവൾ : അയ്യേ…എന്റെ ചെക്കന് സങ്കടം ആണോ ..എന്തിനാ സങ്കടപെടുന്നേ.. നീ എവിടെ പോയാലും ഞാൻ നിന്റെ മാത്രം  ആയിരിക്കും …

 

അവൾ മുഖം എന്റെ മുഖത്തോട് ചേർത്ത് എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.. എന്നിട്ട് അവൾ ബെഡിൽ നിന്നും എണിറ്റു നടന്നു…

 

“ആമി…”

 

അവൾ തിരിഞ്ഞു നോക്കി..

ഞാൻ ഓടി അവളുടെ അടുത്ത് ചെന്ന് മുറുക്കെ അവളെ കെട്ടിപിടിച്ചു…

 

ഞാൻ : ഐ ലവ്  യു..

 

അവളും തിരിച്ചു എന്നെ മുറുക്കെ കെട്ടിപിടിച്ചു…ഞാൻ അവളുടെ കഴുത്തിലും കവിളും എല്ലാം ഉമ്മ വെച്ചു…അവളുടെ കഴുത്തിൽ പിടിച്ചു വലിച്ചു…ഞാൻ അവളുടെ ചുണ്ടുകൾ നുകർന്നു…ശ്വാസംമുട്ടിയപ്പോൾ ഞങ്ങൾ അടർന്നുമാറി…അവൾ എന്റെ കണ്ണുകിൽ നോക്കി നിന്നു…

 

അവൾ : ഡാ ചെക്കാ.. മതി…

 

ഞാൻ അവളുടെ കണ്ണുകളിൽ നോക്കി ചിരിച്ചു…

 

അവൾ : പോയി കിടന്നു ഉറങ്ങു…

 

അവൾ  എന്നെ തള്ളി മാറ്റി…റൂമിനു വെളിയിലേക്ക് നടന്നു…

ഞാൻ തിരിച്ചു ബെഡിൽ വന്നു കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *