“അയ്യേ… ടാ നീ ഇത്ര തൊട്ടാവാടി ആവല്ലേ
. ഞാൻ ചുമ്മ പറയുന്നേ അല്ലെ ഇതൊക്കെ..”
” അക്ഷ ഈ പാവപ്പെട്ട വീട്ടിൽ വളരുന്ന മിക്ക കുട്ടികളോട് ചോദിച്ചു നോക്കിയാലും അവർ എല്ലാരും വലിയ ആഗ്രഹം ഒന്നും ഇല്ല എന്നൊക്കെ ചുമ്മ പറയും എങ്കിലും എല്ലാരുടെയും മനസിൽ അവരുടെ കൂട്ടുകാർ ഒക്കെ നല്ല നല്ല വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കുറച്ചുകൂടെ വലുതായ ബൈക്കും മൊബൈലും ഒക്കെ കൊണ്ടു നടക്കുന്നത് കാണുബോ നമുക്ക് അതൊന്നും പറ്റുന്നില്ലൊ ല്ലോ എന്ന സങ്കടം ആയിരിക്കും മുഴുവൻ . ഞാനും അങ്ങനെ ഒക്കെ തന്ന ആയിരുന്നു നിനക്കറിയാമോ അന്ന് കോളേജിൽ പോവാൻ എനിക് ഇടാൻ നല്ലൊരു ജോഡി ഡ്രസും ഒരു ബാഗും വാങ്ങാൻ ആണ് ഞാൻ നിന്റ വീട്ടിൽ വിളമ്പാൻ വന്നത് അന്ന് നീ കാശ് പോലും തരാതെ എന്നെ അവിടുന്ന് ഓടിച്ചു വിട്ടപ്പോൾ വീട്ടിലേക്ക് പോകുന്ന വഴിക്ക് എല്ലാം ഞാൻ കരയുകയായിരുന്നു മനസിൽ മുഴുവൻ എല്ലാത്തിനോടും ഉള്ള ദേഷ്യവും നിന്നോട് ഉള്ള പകയും ഒക്കെ ആയിരുന്നു പക്ഷെ കോളേജിൽ വച്ചു നിന്നെ വീണ്ടും കാണും ന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല.പിന്നെ എന്തൊക്കെ സംഭവിച്ചു ഹോ ഇപോ ദേ നിന്റെ കൂടെ ഇവിടെ ഇങ്ങനെ ഇരിക്കും എന്നു വരെ ഞാൻ എന്റെ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യമാണ് .”
അവൻ പറഞ്ഞു നിർത്തി അവളെ നോക്കുമ്പോ അവൾ ഇരുന്ന് കരയുന്നത് ആണ് കാണുന്നത്
“യ്യോ … ടി നീ കരയെല്ലേ… ദേ… നോക്കിയേ… എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല അന്ന് അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയത് ..”
“സോറി ടാ ഞാൻ ചെയ്തതിന് ഒക്കെ സോറി ഇതിന്റെ ഒക്കെ പ്രായശ്ചിത്തം ഈ ജീവിതം മുഴുവൻ ഞാൻ നിന്നെ സ്നേഹിച്ചു തീർക്കും ”
“നീ കരയാതെ ശേ… ഈ തണുപ്പിൽ കുറച്ചു റൊമാന്റിക്ക് ആയി ഒക്കെ ഇരിക്കേണ്ട സമയം രണ്ടും കൂടെ ഇരുന്ന് കരയുവാ”