അവന് ആകെ പേടിയാവാൻ തുടങ്ങി
ആ പരിസരത്ത് ഉള്ള കടയിൽ ഒക്കെ അവൻ അവളെ തിരക്കി എങ്കിലും ആർക്കും അവനു പ്രതീക്ഷ നൽകുന്ന മറുപടി ഒന്നും നൽകിയില്ല .
എന്ത് ചെയ്യണം എന്നറിയാതെ ആകെ തകർന്നു അവൻ അവിടെ ഒക്കെ നടക്കാൻ തുടങ്ങി . ജെറിയെ വിളിച്ചുനോക്കി എങ്കിലും അവനു ഫോണ് കണക്ട് ആയില്ല.
സമയം പോയിക്കൊണ്ടിരുന്നു ആകെ തകർന്ന് കണ്ണോകെ നിറഞ്ഞു റോഡ്
സൈഡിൽ നിന്ന കിരൺ നു മുന്നിലേക്ക് ഒരു കറുത്ത ബൊലേറോ വന്നു നിന്നു ..
സൈഡ് ഗ്ലാസ് തുറന്നപ്പോൾ ഡ്രൈവിങ് സീറ്റിൽ അവനെ നോക്കി ചിരിച്ചിരിക്കുന്ന ആളെ കണ്ടവൻ ഞെട്ടി
“ഐശ്വര്യ..” അവൻ ആ പേര് ഉരുവിട്ടു.
………………………………………………………………………………
ജെറിയുടെ വീട്
“ടാ എണീക്കട .. ”
ഉച്ചകത്തെ ഊണുംകഴിഞ്ഞ് കിടന്നുറങ്ങുന്ന ജെറിയെ കുത്തി പൊക്കാൻ ശ്രമിക്കുകയാണ് അമ്മ
“എന്റെ പൊന്നമ്മേ ഞായറാഴ്ച ആണ് ഞാൻ ഒന്ന് കിടന്നു ഉറങ്ങിക്കോട്ടെ ”
“എടാ ചെറുക്കാ.. നീ എണീറ്റ് വേഗം താഴോട്ട് വന്നേ നിന്നെ ആരോ കാണാൻ വന്നിരിക്കുന്നു ”
അവൻ പുതച്ചിരുന്ന പുതപ്പ് അമ്മ വലിച്ചു മാറ്റി
” ആര്??” ഉറക്ക ചടവോടെ അവൻ അമ്മെയെ നോക്കി
“എനിക് അറിയില്ല ഒരു പെണ്ണ്…. ആരാ എന്താ ന്ന് ഒക്കെ ചോദിച്ചപ്പോ നിന്നെ കാണണം എന്നല്ലാതെ ഒന്നും പറയുന്നില്ല”
“ങേ…. ഏത് പെണ്ണ് ??”
“എനിക്ക് എങ്ങനെ അറിയാം .. നീ പറ ആരാ ആ പെണ്ണ് ??”
“എന്റെ പൊന്നമ്മേ എനിക്ക് അമ്മ അറിയാത്ത ഒരു പെണ്ണിനേം അറിയില്ല .. വാ നോക്കാം ”
” ആ വ വ പിന്നെ ഈ കോലത്തിൽ വരരുത് നാറുന്നു … ഈന്ത യൊക്കെ ഇറങ്ങി ഇരിക്കുന്നു നോക്കിയേ??”
അവൻ ഇളിച്ചു കൊണ്ട് ബാത്റൂമിലേക്ക് പോയി.