ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Posted by

 

കിരൺ അവിടെ ഇറങ്ങി ഓരോന്നോകെ നോക്കി നിന്നു.

 

“എന്താടാ ചോക്ലേറ്റ് വാങ്ങണോ??”

 

 

ചോക്ലേറ്റും പാവകളും ഒക്കെ വിൽക്കുന്ന കടയ്ക്ക് മുന്നിൽ ഓരോന്ന് നോക്കി നില്കുമ്പോഴ അവൾ വന്നത്

 

“നല്ല ചോക്ലേറ്റ് മാ … കൊഞ്ചം ട്രൈ പണ്ണി പാര്”

 

കടയിൽ നിന്ന ചേച്ചിയും ഒരെണ്ണം സാമ്പിൾ ആയി എടുത്ത് അവന്റെ കയ്യിൽ കൊടുത്തു  പറയാൻ തുടങ്ങി

 

“സംഭവം കൊള്ളാട്ടോ .. ദെ നീ നോക്ക്”

 

അവൻ അതിന്റെ കുറച്ചു കഴിച്ചിട്ട് ബാക്കി അവൾക്ക് നീട്ടി . അവൾ അത് വാങ്ങി കഴിച്ചിട്ട് ഒരു പാക്കറ്റ് വാങ്ങി

 

“വ എക്കോ പോയിന്റ് കാണിച് തരാം ”

 

“നീ ഹൈപ്പ് കേറ്റി ഹൈപ്പ് കേറ്റി ഇത് എവിടെ പോണ്”

 

“നീ വാടാ”

 

അവൾ അവനെയും വലിച്ചു ലേക്കിന് സൈഡിലേക്ക് സ്റ്റെപ്പ് ഇറങ്ങി .

 

അധികം ആളൊന്നും വന്നിട്ടില്ല അവിടെ

 

“ഇത് എന്ത് ?? ഇതാണോ നീ  ഹൈപ്പ് കേറ്റിയ  സ്ഥലം ഇവിടെ എന്ത് കാണാൻ”

 

കിരൺ  കൈയും കെട്ടി നിന്ന് ചോദിച്ചു

 

“ഇവിടെ കാണാൻ അല്ല പൊട്ട… കേൾകാൻ ആണ് ”

 

 

“എന്ത്?”.

 

“നിനക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ആരെയാണ്??”

 

 

“അമ്മ”  ഒട്ടും അമാന്തിക്കാതെ അവൻ പറഞ്ഞു

 

“എന്ന നീ ഇവിടെ കണ്ണടച്ചു നിക്ക് ”

 

“അവൾ അവനെ ലേക്ക് നു അഭിമുഖമായി നിർത്തി കൊണ്ട് പറഞ്ഞു”

 

“എന്തിനാ?? ”

 

“നീ നിക്ക് പൊട്ട’

 

“ആ നിന്ന് ”

 

“ഇനി നീ അമ്മയുടെ പേര് ഉച്ചത്തിൽ വിളിചെ”

 

“അമ്മയുടെ പേര് ഇപോ വേണ്ട നിന്റെ പേര് വിളിക്കാം നീ അല്ലെ ഇപോ ഇവിടെ ഉള്ളത് ”

 

“ആ എന്ന എന്റെ പേര് വിളിക്ക് . മാക്സിമം ഉച്ചത്തിൽ വിളിക്കണേ”

Leave a Reply

Your email address will not be published. Required fields are marked *