“അല്ല ഈ വീഡിയോ ൽ ഒക്കെ കണ്ടിട്ടുണ്ട്”
വീണ്ടും അവൾ ചിരി
” നീ എന്നെ കളിയാകുവാണോ അക്ഷ”
“എടാ പൊട്ട വീഡിയോ ൽ കാണുന്ന പോലെ ഒന്നും അല്ല കേട്ടോ റിയൽ ലൈഫ് ”
“ആം..”
” അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാട്ട … അപ്പോ വീഡിയോ കാണൽ ഒക്കെ ഉണ്ടല്ലേ??”
“ആ അതിപ്പോ… നിന്നോട് പറഞ്ഞ എന്ന വീഡിയോ ഒക്കെ കാണാത്ത ആണ്പിള്ളേര് ഉണ്ടോ”
” ആ അത് ശരിയ…”
“ആ അതാണ്…”
“അല്ല ഇവിടെ ഇക്കാര്യം പറഞ്ഞിരിന്ന മതിയോ വേറെ സ്‌ഥലങ്ങളിൽ ഒക്കെ പോവേണ്ടതല്ലേ…”
“ആം ”
“എന്ന നമുക്ക് എക്കോ പോയിന്റ് പോവാം ”
“അതെന്താ സംഭവം”
“അത് ഒരു സംഭവം ആണ് അവിടെ ചെന്നിട്ട് കാണിച്ചു തരാം നീ വെയിറ്റ് ചെയ്”
അവൾ വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു.
എക്കോ പോയിന്റ് എത്തുന്നതിന് മുന്നേ ഒരു ചായക്കട യുടെ മുന്നിൽ അവൾ വണ്ടി നിർത്തി
“ഇവിടെ നല്ല ചായയും ഉഴുന്ന് വടയും ചമ്മന്തിയും സാമ്പാറും കിട്ടും കിടു ആണ് വ”
” അടിപൊളി എന്ന വ കേറിയേക്കാം”
അവർ അവിടെ കേറി ചായയും രണ്ടു സെറ്റ് വടയും വാങ്ങി കഴിച്ചു പിന്നെയും ഓരോ സെറ്റ് വടയും വാങ്ങി കുറച്ഛ് പാഴ്‌സലും വാങ്ങിയാണ് അവർ ഇറങ്ങിയത് .
ഇവർ ചായക്കട യിൽ കേറിയ സമയം ഹരി അവരുടെ യാത്ര എങ്ങോട്ടാണ് ന്ന് മുൻകൂട്ടി കണ്ടു എക്കോ പോയിന്റിൽ പോയി സ്റ്റേ ചെയ്തു .
അവനു അപ്പോൾ ഒരു കോൾ വന്നു
“ഹലോ??”
“ഹരി താൻ എക്കോ പോയിന്റിൽ ഉണ്ടല്ലേ ”
“ഇത്…. ഐശ്വര്യ??? ”
“അതേ ഞാൻ തന്നെ .. താൻ അവിടെ നിൽക്കണ്ട ഞാൻ തന്റെ മൊബൈലിൽ ഇപോ ഒരു ലൊക്കേഷൻ മാപ്പ് അയച്ചിട്ടുണ്ട് നേരെ അങ്ങോട്ട് പൊക്കോ … “