മയക്കത്തിനെ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നു കരുതി ഞാൻ കിടക്കയിലേക്ക് ചാഞ്ഞു…….
ഉണർന്നപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു…….. പതിയെ എനിക്ക് രാവിലെ നടന്ന സംഭവങ്ങൾ ഓർമ്മ വന്നു……. അപ്പോഴാണ് ഇതൊന്നും ആദിയെ അറിയിച്ചില്ലല്ലോ എന്ന് ഞാൻ ഓർത്തത്……. ഫോൺ എടുത്തപ്പോഴേക്കും 16 മിസ്കോൾ…… എല്ലാം ആദിയുടെ തന്നെയാണ്…….
എന്തായി എന്നറിയാൻ വിളിച്ചതായിരിക്കും ……….. തിരിച്ചു വിളിക്കാൻ തുടങ്ങിയപ്പോഴേക്കും എനിക്ക് അവളെ നേരിട്ട് കാണുന്നതാണ് നല്ലതെന്നു തോന്നി………. അതുമാത്രമല്ല ഞാൻ അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു….. മറ്റൊന്നുമാലോചിക്കാതെ ഞാനെന്റെ ബാഗ് പാക്ക് ചെയ്തു വെച്ചു……
പിറ്റേന്ന് വെളുപ്പിന് അഞ്ചരയ്ക്ക് തന്നെ ഞാൻ തിരിച്ചു……..
പത്തു മണിയോടെ കൊച്ചി എത്തിയെങ്കിലും ഒട്ടും തിരിക്കില്ലാത്ത കാരണം അവളുടെ വീട്ടിൽ പതിനൊന്നു മണിക്ക് എത്താൻ പറ്റി……
ബൈക്ക് മുൻപത്തെ പോലെ പുറത്ത് വെച്ചു ഞാൻ അകത്തു കയറി…… ആരൊക്കെയോ വന്നിട്ടുണ്ട്…..മുറ്റത്തൊരു കാർ കിടപ്പുണ്ട്……
“അപ്പച്ചീ” ന്നു വിളിച്ചു അകത്തു കയറിയ ഞാൻ കണ്ടത് ഒരു പയ്യന് ചായ കൊടുക്കുന്ന ആദിയെ ആണ്…..
എന്റെ സൗണ്ട് തിരിച്ചറിഞ്ഞു പ്രതീക്ഷയോടെ നോക്കിയ അവൾക്ക് പക്ഷെ കാണാനായത് ഞാൻ ഇറങ്ങി പോകുന്ന ദൃശ്യം മാത്രമായിരുന്നു…….
കാരണം…….എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ഞാൻ കണ്ട കാഴ്ച…….
തുടരും…..
ജോലി തിരക്ക് ആയതു കാരണം ആണ് എഴുതാൻ പറ്റാതെ പോയത്….. രണ്ടു കഥയും ഉടൻതന്നെ പ്രസിദ്ധീകരിക്കും…..