കുറച്ച് നേരം അവിടമാകെ നിശബ്ദത തളം കെട്ടി നിന്നു……
ഞാൻ അവളോട് എല്ലാം പറയാനായി തയ്യാറെടുത്തപ്പോഴേക്കും അവളാ നിശബ്ദത ഭേദിച്ചു…
“ലെറ്റസ് ഏൻഡ് ദിസ്……..”
അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി…. ഞാൻ പറയേണ്ടതാണ് അവൾ പറഞ്ഞിരിക്കുന്നത്…..
“എന്ത്……..??”
.
” !നമ്മുടെ ഈ റിലേഷൻ…..”
“എന്താ പെട്ടന്ന്…..”
“അത്…. അത്…”
അവൾ വാക്കുകൾ തിരഞ്ഞു……
“പറ…..!”
” കോളേജിൽ ആകെ റൂമർസ് ആണ്….. നമ്മളെ കുറിച്ച്….”
“മേക്ക് ഇറ്റ് ക്ലിയർ ”
” ഇത് ശരിയാകില്ല ദേവ്….. ”
” വളച്ചു കെട്ടി ഇല്ലാത്തതൊക്കെ ഉണ്ടാക്കി എടുക്കണ്ട….. കാര്യം പറ ആരാണ് ആൾ……. ”
ഇത്തവണ അവളാണ് ഞെട്ടിയത്…
“നീയെങ്ങനെ…….”
“ഇതൊക്കെ ഒരുപാട് കണ്ടിട്ടുള്ള ട്രാക്ക് ആണ് മോളൊന്ന് മാറ്റിപ്പിടി…….”
അവളുടെ പരുങ്ങലിൽ എനിക്ക് ഏകദേശം കാര്യം പിടികിട്ടിയിരുന്നു…… കക്ഷി വേറെ എവിടേയോ ഉണ്ടാക്കിയിരിക്കുന്നു……..