“ആദി നാട്ടിൽ പോയി… ഞാൻ മാത്രമേ ഉള്ളൂ….നീ വാ…..”
ഇന്നെങ്കിലും എല്ലാം പറഞ്ഞു അവസാനിപ്പിക്കണം എന്ന് ഞാൻ തീരുമാനിച്ചു…
അര മണിക്കൂർ എങ്ങനെയോ ഇഴഞ്ഞു നീങ്ങി…..
ഡോർ ബെൽ മുഴങ്ങി…..
“അകത്തേക്ക് വാ…. ചാരിയിട്ടേ ഉള്ളൂ…..”
അവൾ ഡോർ തുറന്ന് അകത്തു കയറി…
എനിക്ക് അവളോട് എങ്ങനെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു…
അവളുടെ മുഖം ആണേൽ വളരെ ഗൗരവത്തിലും…..
“നീ ഓക്കേ അല്ലേ………”
അവളെന്നോട് ചോദിച്ചു……
“മ്മ്… എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ…..”
“അല്ല…. അങ്ങനെ തോന്നി…..”