“മ്മ്….”
“നീ നാളെ പൊക്കോ ഞാൻ ഇതെല്ലാം സെറ്റിൽ ചെയ്തു വരാം…… മേ ബി അതാണ് നല്ലത്… എന്റെ ടെൻഷൻ നിനക്കൂടെ തരേണ്ട….. ഞാൻ വിളിക്കാതെ എന്നെ വിളിക്കണ്ട ഓക്കേ…….”
” ശരി…. ”
ആ അധ്യായം അവിടെ അവസാനിച്ചു…… ഞങ്ങൾ തമ്മിൽ പിന്നൊരു സംസാരം ഉണ്ടായില്ല…….
രാവിലെ അവൾ നാട്ടിലേക്ക് പോവുകയും ചെയ്തു…..
പിന്നെയുള്ള ഒരു ദിവസം അക്ഷരാർത്ഥത്തിൽ എന്നെ തീ ചൂളയിൽ എറിഞ്ഞപോലൊരു അവസ്ഥയായിരുന്നു…രണ്ട് പെണ്ണുങ്ങളുടെ ഇടയിൽ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ….ആദിയെ കിട്ടിയ സന്തോഷം ആണ് ഒരു വശത്തെങ്കിൽ മറുവശത്തു ഋതുവിനെ എങ്ങനെ ഞാൻ നേരിടും എന്നുള്ള സങ്കടം ആയിരുന്നു……എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇരുന്നപ്പോൾ ഋതു അവളുടെ പ്രൊജക്റ്റ് എല്ലാം കഴിഞ്ഞു എന്നെ വിളിച്ചു….
“എവിടാ…..”
“വീട്ടിലുണ്ട്”
“ആരുടെ!
“ഇവിടെ ഞാൻ താമസിക്കുന്നിടത്ത്……”
“ഓ….. എനിക്കൊരു കാര്യം പറയാനുണ്ട്…ഞാൻ അങ്ങോട്ട് വരട്ടെ….ടീച്ചർ..?”
അവളുടെ സംസാരത്തിൽ എന്തോ ഗൗരവം ഉള്ളത് പോലെ എനിക്ക് തോന്നി……