എപ്പോഴാണാവോ മഴയൊന്ന് അവസാനിക്കുക? ചില സമയങ്ങളില്‍ മഴക്കാലം തന്നെ വല്ലാത്ത വിഷണ്ണനാക്കുന്നു, അരുണ്‍മാധവന്‍ കര്‍ട്ടന്‍ നീക്കിയ കണ്ണാടി ജനലിലൂടെ പുറത്തെ മൂടിക്കെട്ടിയ അന്തരീക്ഷം നോക്കിക്കൊണ്ട് ആലോചിച്ചു. ഈ മലനിരകളില്‍ നിന്ന് ഉച്ചക്ക് യാത്ര തിരിക്കണം. ഹൈറേഞ്ചിലൂടെയുള്ള ഡ്രൈവിനെപ്പറ്റി പക്ഷെ അയാള്‍ വ്യാകുലനായിരുന്നില്ല. മഴയും മഞ്ഞും ഉയര്‍ത്തുന്ന അനശ്ചിതത്വത്തില്‍ ഏകനായി ചുരത്തിലൂടെ ഹെയര്‍പിന്‍ വളവുകള്‍ താണ്ടി വണ്ടി ഓടിക്കുന്നത് പുള്ളിക്കൊരു ഹരമായിരുന്നു, പ്രത്യേകിച്ച് പുതിയ വാഹനമാകുമ്പോള്‍.
ഒരു സ്വദേശിയും ഇരിക്കട്ടെ സ്റ്റേബിളില്‍ എന്ന് കരുതി കഴിഞ്ഞമാസം മേടിച്ച ടാറ്റാ ഹാരിയര്‍ ആയിരുന്നു ഇത്തവണ മൂന്നാര്‍ യാത്രക്ക് എടുത്തത്. ഏതു വിദേശിയോടും കിടപിടിക്കാവുന്ന വണ്ടി എന്നാണ് ഇതുവരെ തോന്നിയ അഭിപ്രായം.
ഇന്നലെയാണ് എഡ്വിന്‍ നിര്‍ബന്ധിച്ചിട്ട് മൂന്നാറിലെ സ്റ്റെര്‍ലിംഗ് റിസോര്‍ട്ടില്‍ എത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടുത്തെ ‘സെക്യുരിട്ടി & സര്‍വയ്ലെന്‍സ്’ തന്‍റെ ഒരു കമ്പനിയാണ് നടത്തുന്നത്. കോണ്ട്രാക്റ്റ് സൈനിങ്ങിനു വന്നതാണ് പണ്ട്, പിന്നെ ഇപ്പോഴാണ് ഇവിടെ എത്തുന്നത്.
തന്‍റെ പല ബിസിനെസ്സ് സംരംഭങ്ങളില്‍ ഒന്ന് മാത്രമാണ് ‘സെക്യുരിട്ടി ആന്‍ഡ് സര്‍വയ്ലെന്‍സ്’ വിഭാഗം, അതും താനൊരു സെക്യുരിട്ടി ഫ്രീക് ആയതുകൊണ്ട് സ്വന്തം വീട്ടിലെ സെക്യുരിട്ടി കൂട്ടാന്‍ ഒരു സ്റ്റഡി നടത്തിയപ്പോള്‍ തോന്നിയ ഐഡിയ. അതങ്ങനെ വികസിച്ചപ്പോള്‍ കേരളത്തിലാകെ മൂന്ന്‍നാല് ബാങ്കുകളടക്കം 25 ക്ലയന്‍റെസ് ആയി. മാളുകളും, ബാങ്കുകളും കൂടാതെ തങ്ങള്‍ സ്റ്റെര്‍ലിംഗ് പോലത്തെ ചില വന്‍കിട റിസോര്‍ട്ടുകളും സംസ്ഥാനത്ത് കൈകാര്യം ചെയ്യുന്നുണ്ട്. അഞ്ഞൂറില്‍ പരം സ്റ്റാഫ് ആയി തന്‍റെ ഈ ഒരു കമ്പനിയില്‍ത്തന്നെ. മിക്കവാറും എക്സ്-സര്‍വീസ് മെന്‍ ആയതുകൊണ്ട് ലേബര്‍ ഇഷ്യൂസ് കുറവാണ്.
പഴയ കോളേജ്മേറ്റ് ജോണ്‍സണ്‍ ആണ് ഈ സംരംഭത്തിന്‍റെ ചുമതലയുള്ള ഡയറക്ടര്‍, കക്ഷി മുന്‍പത്തെ ഒരു Mr ഇന്ത്യ ഒക്കെയാണ്. താനാണ് അന്ന് കാലത്ത് കുറെ ഏറെ അവനെ മത്സരങ്ങള്‍ക്ക് പോകാന്‍ സ്പോണ്‍സര്‍ ചെയ്ത് സഹായിച്ചിട്ടുള്ളത്. ആ ബന്ധം രണ്ടാളും നില നിര്‍ത്തിയിരുന്നു. ഈ പരിപാടി ആലോചിച്ചപ്പോള്‍, ആദ്യം ഉപദേശം ചോദിച്ചത് അവനോടാണ്. പ്രൈവറ്റ് ബാങ്കിലെ പണി രാജിവെച്ച് അവനുടനെ കൂടെ പോന്നു. കുററം പറയരുതല്ലോ, വളരെ നല്ല നിലക്ക് ഈ സംരംഭം കഴിഞ്ഞ 8 കൊല്ലമായി നടന്ന് വരുന്നുണ്ട്.
ഏറെ കാലമായി തന്‍റെ ഈ കമ്പനിക്ക് വേണ്ട എല്ലാ സര്‍വയ്ലെന്‍സ് എക്വിപ്മെണ്ട്കളും, സെക്യുരിറ്റി യുനിഫോമടക്കം മറ്റു സമഗ്രികളും സപ്ലൈ ചെയ്യുന്നത് കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഗോവക്കാരന്‍,