കണ്‍സള്‍റ്റന്റ് എന്ന നിലക്ക് കാമിനിയുടെ പങ്കാളിത്തം തുടങ്ങാന്‍ ഇനിയും വളരെ സമയമെടുക്കും എന്ന്‍ മനസ്സിലാക്കികൊണ്ട് അവന്‍ കാത്തിരുന്നു.
സേതുരാമന്‍ അച്ഛനെ കാണാന്‍ ശേഖറുമായി വീട്ടിലേക്ക് വരുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയായിരുന്നു അരുണ്‍ ഒരു ദിവസം കാമിനിയെ ജിമ്മില്‍ രാവിലെ കണ്ടതും തന്‍റെ ബിസിനസ് കാര്‍ഡ് കൊടുത്തതും. അന്ന് അവളില്‍ കണ്ട പരിഭ്രമവും ആകാംക്ഷയും അവന് ഒരു കാര്യം ഉറപ്പിച്ചുകൊടുത്തു, തനിക്ക് അവളോട് തോന്നിയ പോലെ, അത്രയും ഇല്ലെങ്കില്‍ പോലും, അവള്‍ക്ക് തന്നോടും ഒരു ആകര്‍ഷണം തോന്നിയിട്ടുണ്ട്. ആദ്യമായൊരാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് അനുഭവിക്കുന്ന ഒരു കോളേജ് കുമാരിയുടെ വെപ്രാളമായിരുന്നു അവന് കാമിനിയില്‍ കാണാന്‍ കഴിഞ്ഞത്.
അന്ന് തന്‍റെ കാര്‍ഡ് കയ്യില്‍ വാങ്ങിയ കാമിനിയാണ് ഇത്രയും ദിവസം കഴിഞ്ഞ് തനിക്കിതാ ഫോണില്‍ മെസ്സേജ് അയച്ചിരിക്കുന്നത്, അവന്‍ മൂന്നാര്‍ റോഡരുകില്‍ കോടമഞ്ഞിന്‍റെ സൌന്ദര്യം ആസ്വദിച്ച് കാറിലിരുന്ന് ചിന്തിച്ചു. മെസേജ് കാമിനിയുടെ ആയകാരണം തന്‍റെ ഹൃദയം അത് മുഴുവന്‍ വായിക്കാതെ തന്നെ പെരുമ്പറ കൊട്ടുന്നു. ഒരു ദീര്‍ഘശ്വാസം എടുത്ത ശേഷം അയാള്‍ ആ സന്ദേശം വായിച്ചു. ഇംഗ്ലീഷില്‍ ആയിരുന്നു അത്.
“ഹായ് ഞാന്‍ കാമിനിയാണ്, കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെ നമ്മള്‍ ജിമ്മില്‍ വച്ച് കണ്ടിരുന്നു. എന്തിനാണ് എന്നോട് വിളിക്കാന്‍ ആവശ്യപ്പെട്ടത്?”
“നന്ദി മാഡം എന്നെ കോണ്ടാക്ട് ചെയ്തതിന്, എന്തിനാണ് വിളിക്കാന്‍ പറഞ്ഞത് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരു ഉത്തരം തരാന്‍ എനിക്കാവില്ല. എനിക്കെന്തോ താങ്കളെക്കുറിച്ച് കുറച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി, അതാണ് സൌകര്യപ്പെടുമ്പോള്‍ വിളിക്കുമോ എന്ന് ചോദിച്ചത്, ബുദ്ധിമുട്ടായോ?” അവന്‍ മറുപടി അയച്ചു.
ഉടന്‍ തന്നെ കാമിനിയുടെ അടുത്ത മെസേജ് വന്നു “ഒരിക്കലുമില്ല, താങ്കള്‍ക്ക് സുഖം തന്നെ എന്ന് കരുതുന്നു, നമുക്ക് വാട്സാപ്പില്‍ ചാറ്റ് ചെയ്താലോ? എന്നിട്ട് മലയാളത്തിലാകാം കത്തി, അതോ മലയാളം എഴുതാന്‍ അറിയില്ലെന്നുണ്ടോ, എനിക്ക് ഇതേ നമ്പരാണ്.”
ഉടന്‍തന്നെ അവന്‍ തന്‍റെ വാട്സപ്പ് നമ്പര്‍ അവള്‍ക്കയച്ചുകൊടുത്ത്, രണ്ടാമത്തെ ഫോണില്‍ വാട്ട്സപ്പ് തുറന്നു. വൈകാതെ അവളുടെ സന്ദേശം എത്തി, “എവിടെയാണ് ഇപ്പൊ, എന്ത് ചെയ്യുന്നു” അവളുടെ