അമ്പലം കുറച്ചു ദൂരെയാണ് ഏകദേശം ഒരു 2 കിലോമീറ്റർ അടുത്ത് വരും. ഓട്ടോയിൽ പോകാൻ പറഞ്ഞാൽ ആരും പോകില്ല എല്ലാവർക്കും നടന്നുപോയി വരുന്നതാണ് ശീലം. അതാകുമ്പോൾ പിള്ളേർക്ക് അതുമിതും പറഞ്ഞ് കളിച്ചും ചിരിച്ചും ഒക്കെ വരാനും ചേച്ചിമാർക്ക് തങ്ങളുടെ ശരീരഭംഗി മറ്റുള്ളവരെ കാണിക്കാൻ പറ്റുന്ന ഒരു അവസരം ആണെന്ന് എനിക്ക് തോന്നി. അവർ പോയി കഴിഞ്ഞപ്പോൾ ഏകദേശം മണി 5.00 ആകാറായിരുന്നു. എങ്ങനെയും പൂജകൾ ഒക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോൾ 6:00-6.30 ആകും. അപ്പോഴേക്കും ഒന്ന് കുളിച്ചു ഫ്രഷ് ആയി നിൽക്കാം വൈകുന്നേരം ഒരു കുളി എനിക്ക് പതിവുള്ളതാണ് അത് രാവിലെ കുളിച്ചാലും ഇല്ലെങ്കിലും.
അവർ പോയ ഉടനെ ബോറടി തുടങ്ങിയത് അറിഞ്ഞു ഒരു വിശാലമായ കുളി തന്നെ കുറിച്ച് വന്നപ്പോഴേക്കും 5.20 കഴിഞ്ഞിട്ടേ ഉള്ളു. പിന്നെ കുറച്ചു നേരം വല്യമ്മയും അമ്മമാരുടെ കൂടെ പോയി നിന്ന് സമയം തള്ളി നീക്കി. അവിടെയും ബോറടി തുടങ്ങിയപ്പോൾ ഞാൻ വീണ്ടും വെളിയിലേക്കിറങ്ങി. വെളിയിലിറങ്ങി ചുമ്മാ കറങ്ങി നടന്നപ്പോൾ സിനി ചേച്ചിയുടെ ചെരുപ്പ് അവിടെ കിടക്കുന്നത് കണ്ടു. പുതുതായി വാങ്ങിയ ചെരുപ്പ് ആണ് ചേച്ചി എല്ലായിടത്തും ഇട്ടു പോകുന്നത് ആ ചെരുപ്പ് തന്നെയാണ് വീട്ടിൽ കിടക്കുന്നത്. അപ്പൊ ചേച്ചി പോയോ അതോ തിരിച്ചുവന്നോ എന്താണെന്ന് അറിയില്ല എന്തായാലും ഒന്ന് കൺഫോം ആക്കാം എന്ന് വിചാരിച്ചു റൂമിലേക്ക് പോയി.
റൂമിൽ ചെന്നപ്പോൾ സിനി ചേച്ചി എന്തോ എഴുതുകയായിരുന്നു.
ഞാൻ : നീ എന്താ ചേച്ചി അമ്പലത്തിൽ പോയിട്ട് പെട്ടെന്ന് തിരികെ വന്നോ അതോ അമ്പലത്തിൽ പോയില്ലേ???
ചേച്ചി : ഇല്ലടാ ഞാൻ അമ്പലത്തിൽ പോയില്ല.
ഞാൻ : അതെന്താ പോകാഞ്ഞത് നേരത്തെ ഒരുങ്ങി അവരുടെ കൂടെ ഇറങ്ങിയത് ആണല്ലോ.
ചേച്ചി : എടാ അത് ഞാൻ അമ്പലത്തിൽ പോകാൻ ഇറങ്ങിയതല്ല കുറച്ചു പേപ്പർ വാങ്ങണമായിരുന്നു അതിനു വേണ്ടി പോയതാണ്.
ഞാൻ : പേപ്പറോ അതെന്തിനാ??
ചേച്ചി : ഇന്ന് രാവിലെ നമ്മൾ ഒരുമിച്ചു പോയി എന്റെ കൂട്ടുകാരുടെ വീട്ടിൽ നിന്നും കുറച്ചു നോട്സ് വാങ്ങിക്കൊണ്ടു വന്നത് ഓർക്കുന്നുണ്ടോ.