“കുടുംബത്തിൽ ഓരോ കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുമ്പും ഞാൻ രഹസ്യമായി പ്രശ്നം വയ്ക്കാറുണ്ടായിരുന്നു. അന്നും ആ ചാപിള്ള ജനിച്ചതിന് ശേഷമാണ് അതുണ്ടായത്. ഇപ്പൊ …. ഇപ്പൊ അത് ആവർത്തിക്കുന്നതിന്റെ ലക്ഷണമാണ്. എന്ത് വില കൊടുത്തും അത് തടയണം. ഞാനിരിക്കെ ഇനി ആരും ഈ കുടുംബത്തിൽ മരിക്കാൻ പാടില്ല…..” താഴ്ന്ന സ്വരത്തിൽ മുത്തശ്ശി അത് പറയുമ്പോഴും അവരുടെ സ്വരത്തിൽ വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു. അവ്യക്തമായ ഒരു സംരക്ഷണവും.
“അന്ന് …. പണ്ടെന്താണുണ്ടായത് മുത്തശ്ശി……” അച്ഛനമ്മമാർ ശവം കണക്കേ നിക്കവേ കൂടെ നിന്ന ഭാമയുടെ കൈ മുരുക്കെ പിടിച്ച് ഭയത്തോടെ ആവണി ചോദിച്ചു.
“അത് മറ്റൊരു രഹസ്യ കുട്ട്യേ ….. ഇതെല്ലാമൊരു കടങ്കഥയാ… കൂടി പിണഞ്ഞ് കിടക്കുന്ന ഉത്തരം കിട്ടാ കടങ്കഥ…. പലരും മിണ്ടാൻ പോലും ഭയക്കുന്ന കടങ്കഥ … ഇനി ഭയക്കേണ്ട . ഭയന്നാലും ഇല്ലെങ്കിലും വിധി നമ്മെ തേടി വരും ഒറ്റകെട്ടായ് നിന്നാൻ വിധിയെ നമ്മുക്ക് തടുക്കാം. ”
“ഭ്രാന്ത് പിടിപ്പിക്കാതെ മുത്തശ്ശി ….” അരവിന്ദ് സഹിക്കെട്ടെന്ന പോലെ അലറി.
“പറയാം …..”
ഇനി മുത്തശ്ശി പറയുന്നതെന്താണെന്നോർത്ത് ഭയന്ന് ഗീതു എന്റെ ഉള്ളിലേക്ക് ചൊതുങ്ങി…
അമ്മ അമ്മായി അമ്മാവന്മാരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നടുക്കത്തിലും ശക്തിയിൽ മറ്റെന്തോ അവരെ നൊമ്പരപ്പെടുത്തിയിരുന്നതായി തോന്നി.
“ഈ കുടുംബത്തിലൊരു വിചിത്രമായ കാര്യമുണ്ട്….” മുത്തശ്ശിയുടെ വാക്കുകളിലെ നിഗൂഡത വല്ലാത്തൊരു ഭയത്തിന് തിരിതെളിച്ചു.
“മുത്തശ്ശി ഉണ്ട് , പക്ഷെ നിങ്ങളിൽ ആർക്കെങ്കിലും അമ്മുമ്മയോ അപ്പുപ്പനോ ഉണ്ടോ…. ? അതായത് എന്റെ മകനും മകളും അവരുടെ ഭാര്യ ഭർത്താവും……” മുത്തശ്ശിയുടെ ചോദ്യത്തിന്റെ ഭയാനകത കണ്ടിട്ടാവാണം ഗീതു എന്റെ ഉള്ളിലേക്ക് ഒരു പാട് കയറാൻ ശ്രമിച്ചത്.
“അവരെല്ലാം മരിച്ചല്ലോ…. നമ്മളൊക്കെ ജനിക്കുന്നതിന് മുമ്പേ …..”
“എല്ലാവരും ഒരുമിച്ച് മരിച്ചത് നിങ്ങൾക്ക് വിചിത്രമായി തോന്നിയില്ലേ….”
“അവർ നാലു പേരും സഞ്ചരിച്ച ബസ്സ് കൊക്കയിൽ വീണതല്ലേ.. ബസ്സിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലല്ലോ…… അതിലിത്ര വിചിത്രമായി തോന്നാനെന്താണുള്ളത്.?” ആകെ തളർന്നെങ്കിലും എല്ലാമൊന്നവസാനിപ്പിക്കാൻ ഞാൻ തിടുക്കം കൂട്ടി.