“ഞാനൊന്നും പറയണമെന്ന് കരുതി.. രു ന്നില്ലാ.. എന്നെ കൊണ്ട് പറ …. യിച്ചത… ”
“മിണ്ടരുത് …. നിങ്ങളൊരു സ്ത്രീയാനോ ……..?”
അവരുടെ പുഞ്ചിരി മാഞ്ഞു.
കേട്ടത് സത്യമാണെന്ന് തിരിച്ചറിഞ്ഞതിനാലാവണം ഗീതു എന്റെ തോളിൽ പിടിച്ചെന്നെ ശക്തമായ് കുലുക്കി…..
“എന്നോട് പറയാരുന്നില്ലേ……നമ്മ്‌ടെ കുഞ്ഞ്……എന്നോടെന്താരുന്നീ ചതി….. ചതി….. ചതി…..” അവളെന്റെ ദേഹത്ത് ഒരു ദ്രാന്തിയെ പോലെ ശക്തമായ് അടിക്കാൻ തുടങ്ങി. ഞാനാ കസേരയിൽ വേരിറങ്ങിയ പോലെ ഉറച്ചിരുന്നു.
“ഹ ഹ…. മുത്തശ്ശീടെ അട്ടഹാസം അവിടെ മുഴങ്ങി….. ചതിയോ ….നിന്നോടിത് മറച്ചതാണോ ഒരു ചതി. എങ്കിലേ അതിലും വല്ല്യാ, ഒരിക്കലും പൊറുക്കാനാവത്ത ചതിയാണ് നിന്റെ ഭർത്താവിനോട് അവന്റെ അമ്മയും ബാക്കിയുള്ളവരും ചെയ്തത്….”
“അമ്മമ്മേ…” തളർന്ന് വീഴാനൊരുങ്ങിയ അമ്മയെ അച്ഛൻ താങ്ങി പിടിച്ചു.
“അറിയട്ടേ രാധേ ….എല്ലാം എല്ലാരും അറിയണം. എല്ലാം അവസാനിപ്പിക്കണം അതിന് വേണ്ടിയാണ് ഞാനെല്ലാവരെയും ഇവിടെ എത്തിച്ചത്. ”
മുത്തശ്ശിയുടെ വാക്കുകൾ ശരം പോലെ എന്റെ ഉള്ളിൽ പതിച്ചു. തൊട്ട് മുമ്പേ മുത്തശ്ശി എന്റെ രഹസ്യം പറയാനൊരുങ്ങിയപ്പോൾ എന്നിലുണ്ടായ അതെ പരുങ്ങൽ ഇത്തവണ എന്റെ അമ്മയിലും കണ്ടപ്പോഴെ എന്റെ മനസ്സ് മറ്റൊരാഘാതത്തിന് തയ്യാറെടുത്തിരുന്നു.
“നിങ്ങളൊക്കെ കരുതും പോലെ ഗോപു ഒറ്റ മകനല്ല…..” മുത്തശ്ശി ഇളംതലമുറക്കാരെ നോക്കി പറഞ്ഞു.
“അവന് ഒരു സഹോദരി ഉണ്ടാവാനുള്ളതായിരുന്നു. ഈ കുടുംബത്തിൽ ആദ്യം ഗർഭം ധരിച്ചത് ശാരദ അല്ല. അത് ദേ ഈ ഗോപൂന്റെ അമ്മ രാധയാണ്. അതും ഇത് പോലെ ഒരു ചാപിള്ളയായിരുന്നു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ”
മുത്തശ്ശിയുടെ കണ്ണുകൾ ഭയം നുരഞ്ഞ് കയറി. അവർ പറഞ്ഞതൊന്നും എന്നിക്ക് വിശ്വസിക്കാനായില്ല. ശരിക്കും പറഞ്ഞാൽ ശുദ്ധ അസംബന്ധമായാണ് എനിക്ക് തോന്നിയത്. ഇത്രയും നാള് ഇങ്ങനെ ഒരു കാര്യം മറച്ച് വയ്ക്കു ക എന്ന് പറഞ്ഞാൽ…. തള്ളയ്ക്ക് ശരിക്കും വട്ട് തന്നെ.ഹാ…എന്തായാലും അത് കേട്ട ശേഷം ഗീതുവിന്റെ തൊഴി നിന്നു. അവളുടെ ശ്രദ്ധയിപ്പോൾ ഈ അസംബന്ധത്തിലേയ്ക്ക് മാറിയെന്ന് തോന്നുന്നു. നേരത്തത്തെ ആഘാതത്തിൽ നിന്നെങ്കിലും അവൾക്ക് മോചനം കിട്ടിയല്ലൊ. പക്ഷെ അത് കേട്ട അമ്മയുടെയും അമ്മായി അമ്മാവന്മാരുകയും മുഖം വിളറുന്നത് കണ്ട് മനസ്സിലെവിടെയൊ അവ്യക്തമായ നീറ്റൽ തോന്നി. ഇനി ഈ കിഴവി പറയുന്നതൊക്കെ സത്യമാണോ…. മാനത്ത് നിന്നും താഴേക്ക് വീഴുന്ന പോലെ മനസ്സ് പടുകുഴിയിലേക്ക് പതിക്കും പോലെ തോന്നി…