“ഓ തുടങ്ങിയോ. എല്ലാരും .അതാ ഞാൻ കല്യാണത്തിന് വന്നാൽ മതീന്ന് പറഞ്ഞത്. നിനക്കാരുന്നല്ലോ വാശി ” .
“അതിനിപ്പൊ ന്താ ഗോവിന്ദേട്ടാ അവരൊക്കെ ബന്ധുക്കളല്ലേ… കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടത് അവര്ടെ കടമയല്ലേ…..”
“ബന്ധുക്കള്… ഗീതൂ നീ പഴയ പോലെ അയ്യോ പാവമാവല്ലേ . എല്ലാരുടി നിന്റെ തലേല് കേറും. എല്ലാത്തിന്റേലും ഒണ്ട് ഒരു വെടിയ്ക്കുള്ളത്. ”
“ഏട്ടൻ എന്റെ കൂടെ ഉണ്ടാരുന്നാൽ മതി. പണ്ടൊന്നും ഏട്ടൻ എനിക്ക് വേണ്ടി….. ” ഗീതൂന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.
“എന്താ ഗീതൂ…. ഞാൻ പറഞ്ഞതല്ലെ. ഞാനിനി …..നിനക്ക് എന്നെ വിശ്വാസമായില്ലേൽ വേണ്ട ….” ഞാൻ അല്പം സങ്കടത്തോടെ അവളുടെ മടിയിൽ നിന്നും എണീറ്റു.
“യ്യോ…. ഞാനതിനൊന്നും പറഞ്ഞില്ലല്ലോ ”
“പിന്നെ ഇതെന്താ …” ഞാനവളുടെ കണ്ണിൽ നോക്കി ചോദിച്ചു.
“അത് പഴയ കാര്യമൊക്കെ ഓർത്തപ്പൊ കണ്ണ് നനഞ്ഞതാ ….എന്റെ ഏട്ടന്റെ സ്നേഹമൊക്കെ എനിക്കിന്നലേ പുടി കിട്ടിയില്ലേ…” ഒരു കള്ള ചിരിയോടെയാണ് ഗീതു അത് പറഞ്ഞത്.
“ഏത് ഇന്നലെ ഇവിടെ ചെയ് ”
“ച്ചീ… അതല്ല പൊട്ടാ ഇന്നലെ ഞാൻ പറഞ്ഞൊടനെ മാവിന്റെ മണ്ടേല് വലിഞ്ഞ് കേറീലെ അത്. ” ഗീതു എന്റെ വാ പൊത്തി പിടിച്ച് പറഞ്ഞു.
“എപ്പഴും വൃത്തികെട്ട ചിന്തയെ ഒള്ളു …. മ്ഹും ….”
“ഓ…. സുഖിച്ച് നിന്നല്ലോ…..”
“ഈ …….” ഗീതു മോണ കാട്ടിയിരിച്ചു……
ഞാനവളുടെ പിൻകഴുത്തിൽ മെല്ലെ ചുംബിച്ചു.
“മ്ഹ് സ്റ്റ് … ” എന്നൊരു അടക്കിയ ചിരി ഗീതുവിൽ നിന്നുയർന്നു.
ചുംബനത്താൽ എന്റെ ചുണ്ടിൽ പതിഞ്ഞ ഗീതുവിന്റെ നനുത്ത വിയർപ്പ് കണങ്ങൾ ചുണ്ട് വായിലാക്കി നുണഞ്ഞ് ഞാൻ അവളുടെ സ്വാദ് ആസ്വാദിച്ചു.
അവളെന്റെ പ്രവർത്തി കണ്ണാടിയിലൂടെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. കയ്യോടെ പൊക്കിയപ്പോൾ ഞാൻ ഇളിഭ്യനായെങ്കിലും ഗീതുവിന്റെ മുഖത്ത് കളിയാക്കലോ അറപ്പോ ഉണ്ടായിരുന്നില്ല. മറ്റൊരു ഭാവമായിരുന്നു.
“അപ്പാടെ വിയർപ്പായിരുന്നില്ലേ ….?”
“അതിന്?! ”
“വിയർപ്പ് വായിലാകില്ലേ…?”