തിരിച്ചറിഞ്ഞ പ്രണയം [കാവൽക്കാരൻ]

Posted by

ആഹാ എൻ്റെ സുന്ദരിക്കുട്ടി എഴുന്നേറ്റോ

പോടാ രാവിലെ പെറ്റ തള്ളയെ കളിയാക്കതെ

ആ ഞാൻ കളിയാക്കിയതാണോ എൻ്റെ സുന്ദരിയെ എന്നും പറഞ്ഞ് ഞാൻ ആ കവിളു രണ്ടും പിടിച്ച് വലിച്ച്

ആ അതെക്കെ പോട്ടെ കാലിന് വൈകട്ട് വേദന വന്നട്ട് എന്താ പറയാതിരുന്നത്

ഓ അത് എപ്പഴും ഉള്ളതല്ലേ വാതത്തിൻ്റെയാ അത് തണുപ്പ് കൊണ്ടാ അത് ഇച്ചിരി കഴിഞ്ഞ് മാറിക്കൊള്ളും

മാറിക്കൊള്ളും, മാറിക്കൊള്ളും എന്നെ വൈകിട്ട് ഉറക്കാതിരിക്കാൻ ഉള്ള പണിയാ ഇത്

ആ പറഞ്ഞത് അമ്മുട്ടിയ

എട്ടാ ഇനി ഇത് വെച്ചോണ്ടിരിക്കാൻ പറ്റത്തില്ല നമ്മക്ക് ഏതേലും ഡോക്ടടറെ കാണിക്കണം ഉടനെ തന്നെ

ആ ഈ ആഴ്ച തന്നെ കാണിച്ചേക്കാം

അമ്മേ ഞാൻ ഡ്രസ്സിടുമ്പോഴുത്തേക്കൂ എനിക്കും ഏട്ടനും ഉള്ള ചോറ് എടുത്തേക്കാവോ

അത് ഞാൻ എടുത്തേക്കാം

നീ പോയി പെട്ടന്ന് ഒരുങ്ങ് സമയം 7.30. ആയി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മുട്ടി ഇറങ്ങാം എട്ടാ

അമ്മുട്ടി ഈ ചോർ ബാഗിൽ എടുത്ത് വെച്ചെ

ഓഅമ്മ വിളമ്പി വെച്ചാ മതിയന്ന് ഞാൻ പറഞ്ഞതല്ലെ

അമ്മുട്ടി പെട്ടന്ന് അടുക്കളയിലേക്ക് പോയി ഞാൻ ബൈക്കിൻ്റെ ചാവിയുമെടുത്ത് മിറ്റത്തേക്ക് ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി താക്കോൽ ഓൺ ചെയ്യ്ത് ഒറ്റ കിക്കറ് അടിച്ചപ്പോഴെ ആശാൻ സ്റ്റാർട്ടായ

അന്നേരത്തേക്കും അമ്മു ഓടി വന്ന് വണ്ടിയിൽക്കേറി

പോകാം ചേട്ടായി

ഞാൻ അവിടുന്ന് വണ്ടി എടുത്ത് കവലയിലേക്ക് വിട്ടു കവലയിൽ എത്തി ബസ്സ് സ്റ്റോപ്പിൽ എത്തിയപ്പോൾ എൻ്റെ കൂട പണിക്ക് വരുന്നവർ നിക്കുന്നു ഞാൻ അവരെ കണ്ട് ബൈക്ക് നിർത്തി

ഞാൻ അമ്മുനെ കോളേജിൽ വിട്ടുട്ട് സൈറ്റിലേക്ക് വന്നേക്കാം

ശരിടാ എന്നാ നീ വിട്ടോ

അപ്പോഴാണ് ഗോപി ചേട്ടൻ്റെ ചായക്കടയിൽ നിന്ന് ആൻ്റോ ഇറങ്ങി വരുന്നത്

എടാ അളിയാ വൈകിട്ട് എങ്ങനാ

നീ അവനെ കൂട്ടി നമ്മുടെ സ്ഥിരം സ്ഥലത്തേക്ക് വന്നേര്

ഈ ആൻ്റണിയും ഞാനും അനൂപും ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ചത് ആണ് ഇവമ്മാർ എൻ്റെ ചങ്ക്സ് ആണ് ആൻ്റണി പപ്പാക്ക് കവലയിൽ പലചരക്ക് കടയാണ് അവൻ ഇപ്പം പപ്പായെ സഹയിക്കയാണ് അവൻ ഒരു ആറ് മണി വരെ കടയിൽ ഇരുന്നിട്ട് ചെലവ് കാശും എടുത്ത് ജിമ്മിലേക്ക് വരും അനൂപ് ഒരു ഫാർമസൂട്ടിക്കൽ കമ്പനിയുടെ മെഡിക്കൽ റെപ്പാ അവൻ കമ്പനി കൂടുന്ന ദിവസങ്ങളിൽ കുപ്പിയും മേടിച്ച് ജിമ്മിലേക്ക് വരും ഞാൻ പണിയും കഴിഞ്ഞ് നേരേ ജിമ്മിലേക്ക് വരും

Leave a Reply

Your email address will not be published. Required fields are marked *