ചിഞ്ചു ചിരിച്ചു കൊണ്ടു മൂളിക്കൊണ്ടു ഒരു ഗ്ലാസ്സില്‍ ചായയൊഴിച്ചു കൊണ്ടു അച്ചനു കൊടുത്തു.അയളതു മേടിച്ചു മൊത്തിക്കുടിച്ചു കൊണ്ടു പറഞ്ഞു
‘മോളെ കൊണ്ടു പോകേണ്ട സാധനങ്ങളൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ടൊ.’
‘ഊം തല്‍ക്കാലം എന്റേം കുഞ്ഞിന്റേം തുണികളും പിന്നെ കുഞ്ഞിന്റെ കുറച്ചു സാധനങ്ങളുമൊക്കെയുള്ളൂ അതൊക്കെ ഇന്നലെ തന്നെ റെഡിയാക്കി വെച്ചിട്ടുണ്ട്.’
‘അതുമതി ബാക്കിയൊക്കെ പിന്നെ ഒരു ദിവസം വന്നെടുക്കാം.ഇനിയും എട്ടുപത്തു ദെവസം ബാക്കിയുണ്ടല്ലൊ ഒരു മാസം തെകയാന്‍’
‘ആ അതു ശരിയാ ചേട്ടാ എന്തായാലും വീടൊഴിയുകയല്ലെ.ഈ മാസവസാനം വാടകയും കൊടുത്ത്ബാക്കി സാധങ്ങളുമൊക്കെ എടുക്കാന്‍ വരാം.’
ചായ കുടിച്ചു കഴിഞ്ഞു രമേശന്‍ സാധങ്ങളൊക്കെ ഓട്ടോയില്‍ കയാറ്റിയപ്പോഴേക്കും സുമതിയും ചിഞ്ചുവും വീടു പൂട്ടി കുഞ്ഞിനേം കൊണ്ടിറങ്ങി.
തിരിച്ചു വരുന്ന വഴി രമേശന്‍ മാര്‍ക്കെറ്റിലിറങ്ങി .അത്രേം നേരം ആരേം കാണാതെ വിഷമിച്ചു ചിക്കു മതിലിനരികില്‍ വന്നു നിന്നു കൊണ്ടു റോഡിലേക്കും നോക്കി നിക്കുന്നതു ഓട്ടോയില്‍ നിന്നിറങ്ങുമ്പോഴേ കണ്ടു.
‘ഹൈ ചേച്ചീ ‘
എന്നും പറഞ്ഞു കൊണ്ടവന്‍ ഓടിച്ചെന്നു.
‘എടീ അവന്‍ വന്നു കെട്ടിപ്പിടിക്കുവെ നോക്കി നിന്നോണെ.’
സുമതിയതു പറഞ്ഞപ്പൊ ചിഞ്ചു കുഞ്ഞിനെ കയ്യിലേക്കു വാങ്ങി തോളിലിട്ടു.അപ്പോഴേക്കും ചിക്കു അടുത്തെത്തി കുഞ്ഞിനെ ഉമ്മ കൊടുത്തു കൊണ്ടു
‘വാവെ വാവെ’ എന്നൊക്കെ പറഞ്ഞു കൊണ്ടു കളിപ്പിക്കാന്‍ തുടങ്ങി.പരിചയമില്ലാത്ത പരുക്കന്‍ തൊടലും തോണ്ടലുമൊക്കെ ഏറ്റപ്പൊ കുഞ്ചൂസ് കരച്ചിലു തുടങ്ങി.
‘ടാ ടാ അടങ്ങെടാ ഒന്നടങ്ങെടാ വീട്ടിലേക്കു തന്നല്ലെ വരുന്നെ.കുഞ്ഞിനെ വെറുതെ കരയിപ്പിക്കാതെ.’